മാവോയിസ്റ്റുകളെ നേരിടാന്‍ കൂടുതല്‍ കേന്ദ്രഫണ്ട്
തിരുവനന്തപുരം: മാവോയിസ്റ്റുകളെ നേരിടാന്‍ ആവശ്യമായ ഫണ്ട് ലഭ്യമാക്കാമെന്ന് കേന്ദ്രം ഉറപ്പുനല്‍കിയതായി ചീഫ് സെക്രട്ടറി എസ്.എം വിജയാനന്ദ് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. മാവോവാദികളെ നേരിടാന്‍ ഇന്ത്യാറിസര്‍വ് ബറ്റാലിയന്റെ ഒരു യൂനിറ്റുകൂടി സംസ്ഥാനം ആവശ്യപ്പെട്ടെങ്കിലും ഇതു കേരളത്തിന് അനുവദിച്ചില്ല. അതേസമയം ആന്ധ്രാപ്രദേശിന് ഒരു ബറ്റാലിയന്‍ അനുവദിച്ചു.
ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളുടെ 27ാമത് സംയുക്ത സോണല്‍ കൗണ്‍സിലിനു ശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
22 ഇന അജണ്ടയില്‍ 16 എണ്ണത്തില്‍ തത്വത്തില്‍ തീരുമാനമായതായും ചീഫ് സെക്രട്ടറി അറിയിച്ചു. പുതുച്ചേരി ലഫ്റ്റനന്റ് ഗവര്‍ണര്‍ കിരണ്‍ ബേദി, പുതുച്ചേരി മുഖ്യമന്ത്രി വി. നാരായണസ്വാമി, കേരള മുഖ്യമന്ത്രി പിണറായി വിജയന്‍, ആന്ധ്രാപ്രദേശ് ധനമന്ത്രി രാമകൃഷ്ണഡു, കര്‍ണാടക നിയമമന്ത്രി ടി.ബി ജയചന്ദ്ര, തമിഴ്‌നാട് വനംമന്ത്രി ഡിണ്ടിഗല്‍ സി. ശ്രീനിവാസന്‍, തെലങ്കാന ആഭ്യന്തരമന്ത്രി നൈി നരസിംഹ റെഡി, ഇന്‍ര്‍സ്റ്റേറ്റ് സൗണ്‍സില്‍ സെക്രട്ടറി നൈി ജയശീലന്‍ തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."