സി.പി.എം ജനാധിപത്യ മര്യാദ പാലിക്കണമെന്ന്
കല്‍പ്പറ്റ: സംസ്ഥാനത്ത് സി.പി.എം ഭരണത്തിലെത്തിയതിനെയും ജില്ലയില്‍ രണ്ടിടത്ത് വിജയിച്ചതുമായ ജനവിധി ബി.ജെ.പി മാനിക്കുന്നുവെന്നും സി.പി.എം അക്രമം വെടിഞ്ഞ് ജനാധിപത്യമര്യാദ പാലിക്കണമെന്നും ബി.ജെ.പി ജില്ലാകമ്മിറ്റി വാര്‍ത്താസമ്മേളനത്തില്‍ ആവശ്യപ്പെട്ടു. തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് ജില്ലയില്‍ ബി.ജെ.പി പ്രവവര്‍ത്തകര്‍ക്കെതിരെ 26 അക്രമസംഭവങ്ങള്‍ ഉണ്ടായിട്ടുണ്ട്. ഏറ്റവും ഒടുവിലെത്തേതാണ് കരണിയിലെ ചോമാടി കോളനിയിലെ വിഷ്ണുവിനെതിരെ നടന്ന ആക്രമണം. യുവാവ് ഗുരുതരാവസ്ഥയില്‍ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലാണ്. സി.പി.എം-കോണ്‍ഗ്രസ് അഡ്ജസ്റ്റ്‌മെന്റ് രാഷ്ട്രീയമാണ് അക്രമങ്ങള്‍ക്ക് പിന്നിലെന്ന് ബി.ജെ.പി ആരോപിച്ചു. ജനാധിപത്യരീതിയിലുള്ള പ്രതിഷേധം എന്ന നിലക്കാണ് കണിയാമ്പറ്റയില്‍ ഹര്‍ത്താല്‍ പ്രഖ്യാപിച്ചത്. സംഘടനാ സ്വാത ന്ത്രത്തിനുമേല്‍ കടന്നുകയറ്റം നടത്തിയാല്‍ അതേ നാണയത്തില്‍ തിരിച്ചടിക്കുമെന്നും നേതാക്കള്‍ പറഞ്ഞു. ഈ തെരഞ്ഞെടുപ്പില്‍ ബി.ജെ.പിക്ക് കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിനെ അപേക്ഷിച്ച് 36000 വോട്ടുകള്‍ കൂടുതല്‍ ലഭിച്ചെന്നും നേതാക്കള്‍ പറഞ്ഞു. ജില്ലാപ്രസിഡന്റ് സജി ശങ്കര്‍, ജനറല്‍സെക്രട്ടറി കെ മോഹന്‍ദാസ്, കല്‍പ്പറ്റ മണ്ഡലം പ്രസിഡന്റ് കെ ശ്രീനിവാസന്‍ എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."