ടൗണ്‍ഹാള്‍ നിര്‍മാണത്തിലെ അനാസ്ഥ; പ്രതിപക്ഷം സഭ ബഹിഷ്കരിച്ചു
പറവൂര്‍: രണ്ടായിരത്തി പതിമൂന്ന് മുതല്‍ പുനര്‍നിര്‍മാണം ആരംഭിച്ച പറവൂര്‍ നഗരസഭാ ടൗണ്‍ഹാളിന്റെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയാക്കാതെ അനാസ്ഥ തുടരുന്നതിനെതിരെ പ്രതിപക്ഷ കൗണ്‍സിലര്‍മാര്‍ സഭ ബഹിഷ്കരിച്ചു സമരം നടത്തി.
2015 ല്‍ പുനര്‍നിര്‍മിച്ച് ഉദ്ഘാടനം നടത്തുമെന്ന് ചെയര്മാന് പ്രഖ്യാപിച്ചെങ്കിലും കഴിയാതെപോയി. എന്നാല്‍ 2016 നവംബറില്‍ എല്ലാപണികളും പൂര്ത്തികാരിച്ചു ടൗണ്‍ഹാള്‍ തുറന്നുകൊടുക്കുമെന്ന് പറഞ്ഞിട്ടും നാളിതുവരെ ചെയര്മാന് രമേഷ്ഡികുറുപ്പിന് കഴിഞ്ഞില്ലെന്ന് പ്രതിപക്ഷ കൗണ്‍സിലര്‍മാര്‍ കുറ്റപ്പെടുത്തി. ഇതിനിടെയില്‍ നഗരത്തില്‍ ഒരു സ്വകാര്യവ്യക്തിയുടെ കല്യാണമണ്ഡപത്തിന്റെ പണികള്‍ പൂര്‍ത്തീകരിച്ചു ഉദ്ഘാടനത്തിനൊരുങ്ങുകയാണ്. നഗരസഭാവക ടൗണ്‍ഹാള്‍ പറവൂരിലെ സാധാരണക്കാര്‍ക്ക് വളരെ ആശ്രയമാണ്.
നഗരത്തിലുള്ള മറ്റു ഹാളുകള്‍ ഓരോപരിപാടികള്ക്കും വന്‍തുകകള്‍ ഈടാക്കുമ്പോള്‍ ഏറെ ആനുകൂല്യങ്ങളോടെയാണ് ടൗണ്ഹാള്സാധാരണ ജനങ്ങള്‍ക്ക് നല്‍കിവരുന്നത്.ടൗണ്‍ഹാളിന്റെ നിര്‍മാണപ്രവര്‍ത്തനങ്ങള്‍ മെല്ലെപോക്ക് നടക്കുന്നത് സ്വകാര്യവ്യക്തികളെ സഹായിക്കാനാണെന്ന ആരോപണവും ഉയരുന്നുണ്ട് പ്രതിപക്ഷം ഉന്നയിച്ചു.
മാത്രമല്ല ഒന്നര മാസക്കാലമായി പറവൂര്‍ മുന്‍സിപ്പല്‍ അതിര്‍ത്തിയില്‍ വഴിവിളക്ക് കത്താതായിട്ട്.കേടായ ലൈറ്റുകള്‍ മാറ്റാനോ,അറ്റകുറ്റ പണികള്‍ നടത്താനോ ചെയര്‍മാന്റെ നേതൃത്വത്തില്‍ നടക്കുന്നില്ലെന്നും കൗണ്‍സിലര്‍മാര്‍ കുറ്റപ്പെടുത്തുന്നു.ട്യൂബ് സാമഗ്രികള്‍ മുന്‍സിപ്പാലിറ്റിയില്‍ ലഭ്യമല്ല. കരാറുനല്കാതെ റിപ്പയറിങ് അട്ടിമറിക്കുകയും പകരം സംവിധാനം ഏര്‍പ്പെടുത്താന്‍ ഒരു നടപടിയും ചെയര്മാന് സ്വീകരിച്ചിട്ടില്ല.
നഗരത്തിലെ കാനകളില്‍ മാലിന്യം ഒഴുക്കുന്നതുകൊണ്ട് മൂക്ക് പൊത്തിപിടിച്ചു നടക്കേണ്ട ഗതികേടാണെന്നും അവര്‍ ആരോപിച്ചു. കെ.എ വിദ്യാനന്ദന്‍, എസ് ശ്രീകുമാരി, ടി.വി നിഥിന്, കെ രാമചന്ദ്രന്, കെ.ജെ ഷൈന്‍,കെ സുധാകരപിള്ള,സി പി ജയന്,ജ്യോതി ദിനേശന്,കെ ജി ഹരിദാസ്,സുനില്‍ സുകുമാരന്‍, ഷൈത റോയ്,നബീസ ബാവ എന്നിവരാണ് സഭ ബഹിഷ്കരിച്ചു മുനിസിപ്പല്‍ കാര്യാലയത്തിന് മുന്നില്‍ കുത്തിയിരുന്ന് സമരം നടത്തിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."