HOME
DETAILS

ഫൈസല്‍വധം: പ്രതികളുടെ റിമാന്‍ഡ് നീട്ടി

  
backup
January 01 2017 | 04:01 AM

%e0%b4%ab%e0%b5%88%e0%b4%b8%e0%b4%b2%e0%b5%8d%e2%80%8d%e0%b4%b5%e0%b4%a7%e0%b4%82-%e0%b4%aa%e0%b5%8d%e0%b4%b0%e0%b4%a4%e0%b4%bf%e0%b4%95%e0%b4%b3%e0%b5%81%e0%b4%9f%e0%b5%86-%e0%b4%b1%e0%b4%bf


തിരൂരങ്ങാടി: കൊടിഞ്ഞി പുല്ലാണി ഫൈസല്‍വധക്കേസിലെ പ്രതികളുടെ റിമാന്‍ഡ് കാലാവധി വീണ്ടും നീട്ടി. തിരൂര്‍ മംഗലം പുല്ലാണി കരാട്ടുകടവ് സ്വദേശി കണക്കല്‍ പ്രജീഷ് എന്ന ബാബു (30), വള്ളിക്കുന്ന്  അത്താണിക്കല്‍ മുണ്ടിയംകാവ് പറമ്പ് സ്വദേശി പല്ലാട്ട് ശ്രീജേഷ് എന്ന അപ്പു (26), നന്നമ്പ്ര വെള്ളിയാമ്പുറം ചൂലന്‍കുന്ന് സ്വദേശിയും തിരൂര്‍ പുല്ലൂണിയില്‍ താമസക്കാരനുമായ തടത്തില്‍ സുധീഷ് കുമാര്‍ എന്ന കുട്ടാപ്പു (25) ഗൂഡാലോചന കേസില്‍  ഫൈസലിന്റെ സഹോദരി ഭര്‍ത്താവ് കൊടിഞ്ഞി ചുള്ളിക്കുന്ന് പുല്ലാണി  വിനോദ് (39), ഫൈസലിന്റെ  മാതൃസഹോദര പുത്രന്‍ പുല്ലാണി സജീഷ് ( 32), കൊലപാതകത്തിന്റെ മുഖ്യ സൂത്രധാരന്‍ പുളിക്കല്‍ ഹരിദാസന്‍ (30), ഇയാളുടെ ജ്യേഷ്ഠന്‍ ഷാജി (39), ചാനത്ത് സുനില്‍ (39), കളത്തില്‍ പ്രദീപ് ( 32),  പാലത്തിങ്ങല്‍ പള്ളിപ്പടി സ്വദേശി ലിജീഷ് എന്ന ലിജു (27), പരപ്പനങ്ങാടി സ്വദേശിയും വിമുക്തഭടനുമായ കോട്ടയില്‍ ജയപ്രകാശ് (50) എന്നീ ബി.ജെ.പി, ആര്‍.എസ്.എസ് പ്രവര്‍ത്തകരുടെ  റിമാന്‍ഡ് കാലാവധിയാണ്  പരപ്പനങ്ങാടി ഒന്നാം ക്ലാസ്  മജിസ്‌ട്രേറ്റ് കോടതി ജനുവരി 13 വരെ നീട്ടിയത്.  ഇന്നലെ ഉച്ചക്ക്  രണ്ടരയോടെയാണ് പതിനൊന്ന് പ്രതികളെയും  കോടതിയില്‍ ഹാജരാക്കിയത്.  ഗൂഢാലോചനാ കേസിലെ പ്രതികള്‍ നവംബര്‍ 28നും, കൃത്യം നിര്‍വഹിച്ചവരിലെ മൂന്നു പേര്‍ കഴിഞ്ഞ മാസം ആറ്, ഏഴ് തീയതികളിലുമാണ് അറസ്റ്റിലായത്. പ്രതികളെ വിവിധ ജയിലുകളിലേക്കയച്ചു.
കേസില്‍ ഒളിവില്‍ കഴിയുന്ന  തിരൂര്‍ തൃക്കണ്ടിയൂര്‍ മഠത്തില്‍ നാരായണന്‍,  തിരൂര്‍ കുട്ടിച്ചാത്തന്‍കാവ് വിപിന്‍ദാസ്, ഗൂഢാലോചന സംഘത്തിലെ വളളിക്കുന്ന് സ്വദേശി ജയകുമാര്‍ എന്നിവരെ  പിടികൂടാന്‍ ബാക്കിയുണ്ട്. ഇസ്‌ലാംമതം സ്വീകരിച്ചതിന്റെ പേരില്‍ കഴിഞ്ഞ 19നാണ്  ഫൈസല്‍ കൊടിഞ്ഞി ഫാറൂഖ് നഗറില്‍ വെട്ടേറ്റുമരിച്ചത്.  



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

അക്രം അഫീഫ് ഏഷ്യയുടെ മികച്ച താരം

qatar
  •  a month ago
No Image

ദുബൈയിലെ കെട്ടിട വാടക വര്‍ദ്ധനവ് ഒന്നര വര്‍ഷത്തിന് ശേഷം കുറഞ്ഞേക്കുമെന്ന് റിപ്പോര്‍ട്ട്

uae
  •  a month ago
No Image

സഊദിയില്‍ 500 പുരാവസ്തു കേന്ദ്രങ്ങള്‍കൂടി ഉള്‍പ്പെടുത്തി ദേശീയ പൈതൃക രജിസ്റ്റര്‍ വിപുലീകരിക്കുന്നു

Saudi-arabia
  •  a month ago
No Image

'ദിവ്യയെ കസ്റ്റഡിയിലെടുത്തത് പാര്‍ട്ടി ഗ്രാമത്തില്‍ നിന്ന്, ഒളിപ്പിച്ചത് സിപിഎം'; രൂക്ഷവിമര്‍ശനവുമായി വി.ഡി സതീശന്‍

Kerala
  •  a month ago
No Image

പ്രവാസി യുവാക്കളുടെ സത്യസന്ധതയ്ക്ക് യുഎഇ പൊലിസിന്റെ ആദരവ്, ഇന്ത്യക്കാര്‍ക്ക് അഭിമാനമായി ഇവര്‍

uae
  •  a month ago
No Image

പൊലിസ് അന്വേഷണം കാര്യക്ഷമമായി നടക്കുമെന്ന് പ്രതീക്ഷിക്കുന്നു; പ്രതികരിച്ച് നവീന്‍ ബാബുവിന്റെ ഭാര്യ

Kerala
  •  a month ago
No Image

ഓടിക്കൊണ്ടിരിക്കെ കാറിനു തീ പിടിച്ചു

uae
  •  a month ago
No Image

ഗുണനിലവാരമില്ലാത്ത പെയിൻറ് നൽകി കബളിപ്പിച്ചു, കമ്പനിക്ക് 3.5 ലക്ഷം രൂപ പിഴ

Kerala
  •  a month ago
No Image

കൂറുമാറ്റത്തിന് 100 കോടി കോഴ ആരോപണം; അന്വേഷണത്തിന് 4 അംഗ കമ്മിഷനെ നിയോഗിച്ച് എന്‍.സി.പി

Kerala
  •  a month ago
No Image

ദിവ്യയെ ഒളിവില്‍ കഴിയാന്‍ സഹായിച്ച ഗോവിന്ദനെതിരെ കേസെടുക്കണം: കെ സുരേന്ദ്രന്‍ 

Kerala
  •  a month ago