HOME
DETAILS

ഖത്തരി യുവതി കൊല്ലപ്പെട്ട കേസില്‍ ഇന്ത്യക്കാരുടെ വധശിക്ഷ ശരിവച്ചു

  
backup
January 03 2017 | 14:01 PM

12588963

ദോഹ: ഖത്തരി യുവതി കൊല്ലപ്പെട്ട കേസില്‍ രണ്ട് ഇന്ത്യക്കാരുടെ വധശിക്ഷ ഖത്തര്‍ സുപ്രിം കോടതി ശരിവച്ചു. 2012 ലായിരുന്നു കേസിനാസ്പദമായ സംഭവം.

തമിഴ്‌നാട് സ്വദേശികളായ ചെല്ലദുരൈ പെരുമാള്‍, അളഗപ്പ സുബ്രഹ്മണ്യന്‍ എന്നിവരുടെ വധശിക്ഷയാണ് ശരിവച്ചത്. അതേസമയം കേസില്‍ മൂന്നാം പ്രതിയായ ശിവകുമാര്‍ അരസന്റെയുടെ ജീവപര്യന്തം തടവ്ശിക്ഷ 15 വര്‍ഷമായി കുറച്ചു.

കേസില്‍ ഒന്നും രണ്ടും പ്രതികള്‍ക്കെതിരേ ശക്തമായ തെളിവുകള്‍ ഉണ്ടെന്ന് ബോധ്യമായതിനെ തുടര്‍ന്നാണ് വിചാരണ കോടതിയുടെയും തുടര്‍ന്ന് അപ്പീല്‍ കോടതിയുടെയും വിധി സുപ്രിം കോടതി ശരിവച്ചതെന്ന് നിയമവൃത്തങ്ങളെ ഉദ്ധരിച്ച് ഗള്‍ഫ് ടൈംസ് റിപോര്‍ട്ട് ചെയ്തു.


നാല് വര്‍ഷം മുമ്പ് സലത്ത ജദീദിലാണ് കേസിനാസ്പദമായ സംഭവം നടന്നത്. സ്വദേശി വൃദ്ധയുടെ വീട്ടില്‍ മോഷണശ്രമത്തിനിടെയാണ് കൊലപാതകം നടന്നത്. ശിവകുമാര്‍ അരസനും കേസില്‍ വിചാരണ കോടതി വധശിക്ഷ വിധിച്ചിരുന്നെങ്കിലും അപ്പീല്‍ കോടതി അത് ജീവപര്യന്തമാക്കി ചുരുക്കുകയായിരുന്നു. ഈ വിധിയാണ് സുപ്രിംകോടതി 15 വര്‍ഷമാക്കിയത്.


കൊല്ലപ്പെട്ട സ്ത്രീ താമസിച്ചിരുന്ന വീടിന് സമീപത്തെ കണ്‍സ്ട്രക്്ഷന്‍ സൈറ്റിലാണ് മൂന്നു പേരും ജോലി ചെയ്തിരുന്നത്. സ്ത്രീ ഇവര്‍ക്ക് ഇടയ്ക്ക് ഭക്ഷണം നല്‍കാറുണ്ടായിരുന്നു. സംഭവം നടന്ന ദിവസം മൂവരും സ്ത്രീയുടെ വീട്ടില്‍ മോഷണത്തിനായി കയറുകയായിരുന്നു. അതിനിടെ ഉണര്‍ന്നെത്തിയ സ്ത്രീയും വേലക്കാരിയും ഇവരെ കണ്ടതിനെ തുടര്‍ന്നാണ് കൊല നടന്നത്. കേസിലെ ഏക ദൃക്‌സാക്ഷിയാണ് വേലക്കാരി.

വിധിയുടെ പകര്‍പ്പ് ലഭിച്ചതിന് ശേഷം തുടര്‍ നടപടികള്‍ തീരുമാനിക്കുമെന്ന് പ്രതിഭാഗം അഭിഭാഷകനായ നിസാര്‍ കൊച്ചേരി പറഞ്ഞു. സുപ്രിം കോടതി വിധി ഇന്ത്യന്‍ എംബസിയെ അറിയിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. എന്നാല്‍, ഇന്ത്യന്‍ എംബസി വിഷയത്തില്‍ പ്രതികരിക്കാന്‍ തയ്യാറായില്ല.


45കാരനായ ചെല്ലദുരൈ വിരുദുനഗര്‍ സ്വദേശിയാണ്. അളഗപ്പ പുതുക്കോട്ട സ്വദേശിയും ശിവകുമാര്‍ സേലം സ്വദേശിയുമാണ്. പ്രതികളുടെ നിയമസഹായത്തിനായി തമിഴ്‌നാട് സര്‍ക്കാര്‍ സുരേഷ് കുമാര്‍ എന്ന അഭിഭാഷകനെ ഖത്തറിലേക്ക് അയച്ചിരുന്നു.

 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

അന്‍വറിന്റെ തുറന്നുപറച്ചില്‍; മുഖ്യമന്ത്രിയുടെ രാജിക്കായി പ്രക്ഷോഭത്തിനൊരുങ്ങി യുഡിഎഫ്

Kerala
  •  2 months ago
No Image

ഇടത് എം.എല്‍.എയെന്ന പരിഗണന ഇനിയില്ല; അന്‍വറിനെ പ്രതിരോധിക്കാന്‍ സിപിഎം

Kerala
  •  2 months ago
No Image

നാട്ടിലേക്ക് യാത്ര പുറപ്പെട്ട മലയാളി യുവാവ് എയര്‍പോര്‍ട്ടിലേക്കുള്ള യാത്രക്കിടെ മരണപ്പെട്ടു

Saudi-arabia
  •  2 months ago
No Image

ഹൂതികള്‍ക്ക് റഷ്യയുടെ സൂപ്പര്‍സോണിക് മിസൈലുകള്‍; ചെങ്കടലിലെ പടിഞ്ഞാറന്‍ കപ്പലുകള്‍ക്ക് മിസൈലുകള്‍ ഭീഷണിയാകും

International
  •  3 months ago
No Image

'ജനങ്ങളോട് നേരിട്ട് കാര്യങ്ങള്‍ വിശദീകരിക്കാനുണ്ട്'; ഞായറാഴ്ച നിലമ്പൂരില്‍ പൊതുസമ്മേളനം വിളിച്ച് അന്‍വര്‍

latest
  •  3 months ago
No Image

'പിണറായി എന്ന സൂര്യന്‍ കെട്ടുപോയി, ഗ്രാഫ് നൂറില്‍ നിന്ന് പൂജ്യത്തിലേക്ക് താഴ്ന്നുവെന്ന് പി.വി അന്‍വര്‍

Kerala
  •  3 months ago
No Image

'പാര്‍ട്ടിയിലും വിശ്വാസമില്ല'; സ്വര്‍ണക്കടത്തില്‍ അന്വേഷണം നടത്താന്‍ തയ്യാറുണ്ടോ?..., മുഖ്യമന്ത്രിയെ വെല്ലുവിളിച്ച് പി.വി അന്‍വര്‍ 

Kerala
  •  3 months ago
No Image

ഉറപ്പുകള്‍ ലംഘിച്ചു, തന്നെ കള്ളക്കടത്തുകാരുടെ ആളായി ചിത്രീകരിച്ചു; മുഖ്യമന്ത്രിക്കെതിരെ പി.വി അന്‍വര്‍

Kerala
  •  3 months ago
No Image

നെഹ്റു ട്രോഫി വള്ളംകളി; ആലപ്പുഴയില്‍ ശനിയാഴ്ച പൊതു അവധി

Kerala
  •  3 months ago
No Image

ശനിയാഴ്ച മുതല്‍ ശക്തമായ മഴയ്ക്ക് സാധ്യത; ഏഴ് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

Kerala
  •  3 months ago