കൊയിലാണ്ടി ഹാര്‍ബര്‍ കെ. ദാസന് എം.എല്‍.എ സന്ദര്‍ശിച്ചു
കൊയിലാണ്ടി: നിര്‍മാണം പുരോഗമിക്കുന്ന കൊയിലാണ്ടി ഹാര്‍ബറില്‍ കെ. ദാസന് എം.എല്‍.എ സന്ദര്‍ശനം നടത്തി. ഹാര്‍ബര്‍ നിര്‍മാണം 85 ശതമാനം പൂര്‍ത്തിയായതായും അഞ്ചുമാസം കൊണ്ട് കമ്മിഷന് ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു. കെട്ടിടങ്ങളും റോഡും നിര്‍മിക്കുന്നതിനുള്ള മണ്ണുനിറക്കല് ജോലിയാണ് നടക്കുന്നത്. പുതിയാപ്പയില് നിന്നാണ് മണ്ണെത്തിക്കുന്നത്. പകല്‍ സമയത്തെ യാത്രാശല്യം കണക്കിലെടുത്ത് രാത്രിയാണ് പണിനടക്കുന്നത്.
മേലപ്പുര, ഓഫിസുകള്‍, കഫ്തീരിയ, പ്രാഥമിക സൗകര്യത്തിനുള്ള മുറികള്‍, വിശ്രമമുറികള്‍ എന്നിവയുടെ നിര്‍മാണം ഉടന്‍ തുടങ്ങും.
ഇതിനാവശ്യമായ നിര്‍മാണ വസ്തുക്കള്‍ എത്തിയിട്ടുണ്ട്. നിര്‍മാണ പ്രവൃത്തി കാരണം മത്സ്യവള്ളങ്ങള് കരക്കടുപ്പിക്കാന്‍ പ്രയാസമുള്ളതായി മത്സ്യത്തൊഴിലാളികളുടെ പരാതിയുടെ അടിസ്ഥാനത്തില്‍ സൗകര്യമൊരുക്കിയിട്ടുണ്ട്. ഫിഷറീസ് വകുപ്പ് മന്ത്രി ഹാര്‍ബര്‍ നിര്‍മാണ പ്രവൃത്തി വിലയിരുത്തുന്നതിന് അടുത്ത് ദിവസം കൊയിലാണ്ടിയിലെത്തുമെന്നും എം.എല്‍.എ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."