കൊടുവള്ളിയില്‍ പാട്ടക്കാലാവധി കഴിഞ്ഞ സര്‍ക്കാര്‍ ഭൂമി അളന്ന് തിട്ടപ്പെടുത്തി
കൊടുവള്ളി: ദേശീയപാതയ്ക്കരികില്‍ കൊടുവള്ളി മിനി സിവില്‍ സ്റ്റേഷന് എതിര്‍വശത്തെ പാട്ടക്കാലാവധി കഴിഞ്ഞ സര്‍ക്കാര്‍ ഭൂമി തിരിച്ചുപിടിക്കുന്നതിന്റെ ഭാഗമായി ഭൂമി അളന്ന് തിട്ടപ്പെടുത്തി. വര്‍ഷങ്ങള്‍ക്ക് മുന്‍പ് മോഡേണ്‍ വുഡ് ഇന്റസ്ട്രീസ് എന്ന സ്വകാര്യ സ്ഥാപനത്തിന് തടി അനുബന്ധ വ്യവസായം നടത്തുന്നതിനായി പാട്ടത്തിന് നല്‍കിയ 35 സെന്റ് സ്ഥലമാണ് താമരശ്ശേരി താലൂക്ക് സര്‍വേയറുടെ നേതൃത്വത്തില്‍ അളന്ന് തിട്ടപ്പെടുത്തിയത്. പാട്ട വ്യവസ്ഥയില്‍ മാറ്റം വരുത്തി ഭൂമിയുടെ ഉടമസ്ഥാവകാശം തങ്ങള്‍ക്ക് വിട്ട് നല്‍കണമെന്ന സ്വകാര്യ സ്ഥാപന ഉടമകളുടെ ആവശ്യം നിരാകരിച്ച് ഭൂമി തിരിച്ചുപിടിക്കാന്‍ കഴിഞ്ഞ വര്‍ഷം റവന്യു അഡിഷണല്‍ സെക്രട്ടറി ഉത്തരവിറക്കിയിരുന്നു . ഇതിന്റെ അടിസ്ഥാനത്തിലാണ് സര്‍വേ നടപടികള്‍ നടത്തിയത്. ഇതുമായി ബന്ധപ്പെട്ട്്് വിശദമായ റിപ്പോര്‍ട്ട് താമരശ്ശേരി തഹസില്‍ദാര്‍ മുഖേനെ കോഴിക്കോട് ജില്ലാ കലക്ടര്‍ക്ക് സമര്‍പ്പിക്കും. താലൂക്ക് സര്‍വേയര്‍ ഇര്‍ഷാദ്, സ്‌പെഷല്‍ വില്ലേജ് ഓഫിസര്‍ ജീമോള്‍, ഫീല്‍ഡ് അസിസ്റ്റന്റുമാരായ ടി.എം മുഹമ്മദലി, അന്‍വര്‍ സാദിഖ് എന്നിവര്‍ സര്‍വേക്ക് നേതൃത്വം നല്‍കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."