HOME
DETAILS
MAL
തൊഴിലുറപ്പ് തൊഴിലാളികള്‍ പരിസ്ഥിതിസൗഹൃദ തടയണയൊരുക്കി
backup
January 06 2017 | 06:01 AM
പാണ്ടിക്കാട്: ഗ്രാമപഞ്ചായത്ത് 13ാം വാര്‍ഡിലെ കിഴക്കേ പാണ്ടിക്കാട്ടെ മഹാത്മഗാന്ധി ദേശീയ ഗ്രാമീണതൊഴിലുറപ്പ് തൊഴിലാളികള്‍ പരിസ്ഥിതി സൗഹൃദ തടയണകെട്ടി.
കമുങ്ങിന്തടിയും തെങ്ങോലയും ഉപയോഗിച്ചാണ് ഒലിപ്പുഴക്ക് കുറുകെസംരക്ഷണ ഭിത്തികെട്ടിയത്.
അതിനകത്ത് ചരലും കല്ലുംനിറച്ചാണ് തടയണയുടെ നിര്‍മാണം. വാര്‍ഡ് അംഗം സരിത തൃപ്പാക്കട, മേറ്റ് ശോഭന, കെ.പി രാമന്, പട്ടണത്ത് തങ്ക, ടി ഷൈനി, എം കാളി എന്നിവര്‍ തടയണ നിര്‍മാണത്തിന്ന് നേതൃത്വം നല്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."