കറന്‍സി ക്ഷാമം; വരള്‍ച്ചാ ദുരിതാശ്വാസ വിതരണം മുടങ്ങി
പുല്‍പ്പള്ളി: വേണ്ടത്ര നോട്ട് ലഭിക്കാത്തതുമൂലം കര്‍ഷകര്‍ക്കനുവദിച്ച ദുരിതാശ്വാസ ഫണ്ട് വിതരണം മുടങ്ങി. കഴിഞ്ഞ വര്‍ഷമുണ്ടായ രൂക്ഷമായ വരള്‍ച്ചയില്‍ കൃഷി നശിച്ച കര്‍ഷകര്‍ക്ക് അനുവദിച്ച ദുരിതാശ്വാസ സഹായ ധനമാണ് ഫണ്ടെത്തിയിട്ടും ബാങ്കില്‍ വേണ്ടത്ര കറന്‍സിയില്ലാത്തതിനാല്‍ വിതരണം ചെയ്യാതെ നിശ്ചലമായിരിക്കുന്നത്.
മുള്ളന്‍കൊല്ലി പഞ്ചായത്തിലെ വിവിധ ഗ്രാമങ്ങളില്‍ 2006-ലെ വരള്‍ച്ചയില്‍ കൃഷിനാശം സംഭവിച്ച കര്‍ഷകര്‍ക്ക് അന്നത്തെ യു.ഡി.എഫ് സര്‍ക്കാരാണ് ധനസഹായം അനുവദിച്ചത്. പുതിയ സര്‍ക്കാര്‍ അധികാരത്തിലേറി നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി ഫണ്ട് ബാങ്കിലേക്ക് വന്നത് ഡിസംബര്‍ 14-നാണ്. 10577004 രൂപയാണ് ധനസഹായമായി മുള്ളന്‍കൊല്ലി സര്‍വിസ് സഹകരണ ബാങ്കിലെത്തിയത്. 4532-കര്‍ഷകര്‍ക്കായിരുന്നു സഹായധനം അനുവദിച്ചത്. വരള്‍ച്ചാ ധനസഹായമായി 118-രൂപ അനുവദിച്ച വടക്കെപറമ്പില്‍ ദേവകിഅമ്മ മുതല്‍ 30,000-രൂപവരെ ധനസഹായം അനുവദിക്കപ്പെട്ട കര്‍ഷകരാണ് നോട്ട്ക്ഷാമം തീരുന്നതു നോക്കി കാത്തിരിക്കുന്നത്.
മുള്ളന്‍കൊല്ലി പഞ്ചായത്തിലെ മരക്കടവ്, കൊളവള്ളി, സീതാമൗണ്ട്, ചണ്ണോത്തുകൊല്ലി, ചാമപ്പറ, ശശിമല, വണ്ടിക്കടവ് തുടങ്ങിയ പ്രദേശങ്ങളിലെ കര്‍ഷകര്‍ക്കാണ് ഒരുകോടിയിലേറെ രൂപയുടെ ആനുകൂല്യങ്ങള്‍ ലഭിക്കാനുള്ളത്.
സര്‍ക്കാര്‍, കറന്‍സി പിന്‍വലിക്കാന്‍ പ്രത്യേക ഉത്തരവ് ഇറക്കിയാല്‍ മാത്രമെ സഹായധനം വിതരണം ചെയ്യാനാവുകയുള്ളുവെന്നാണ് മുള്ളന്‍കൊല്ലി സഹകരണ ബാങ്ക് പ്രസിഡന്റ് ജോര്‍ജ്ജ് തട്ടാംപറമ്പില്‍ പറയുന്നത്. ഈ ആവശ്യമുയിച്ച് സംസ്ഥാന സഹകരണ വകുപ്പ് മന്ത്രിക്ക് കഴിഞ്ഞ ദിവസം ബാങ്കധികൃതര്‍ നിവേദനം നല്‍കി അനുകൂല തീരുമാനത്തിനായി കാത്തിരിക്കുകയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."