സര്‍ക്കാര്‍ കുടിവെള്ള വിതരണം നിലച്ചതായി പരാതി
മുക്കം: വരള്‍ച്ച കൊണ്ട് പൊറുതിമുട്ടിയ മുക്കംമുനിസിപ്പാലിറ്റിയിലെ വിവിധ പ്രദേശങ്ങളില്‍ റവന്യൂ അധികൃതര്‍ നടത്തിയിരുന്ന കുടിവെള്ള വിതരണം യാതൊരു മുന്നറിയിപ്പുമില്ലാതെ നിര്‍ത്തിവെച്ചു .
റവന്യൂ വകുപ്പ് ജലവിതരണം നടത്തുമെന്ന പ്രതീക്ഷ അസ്ഥാനത്തായപ്പോള്‍ മുക്കം മുനിസിപ്പാലിറ്റി മുന്‍കൈയെടുത്ത് ജലവിതരണം നടത്തി വരികയായിരുന്നു. താഴക്കോട് വില്ലേജ് പരിധിയില്‍ റവന്യൂ ഉമോഗസ്ഥര് ജലവിതരണം തുടങ്ങിയിട്ടും നീലേശ്വരം വില്ലേജില്‍ ആരംഭിച്ചിരുന്നില്ല. തുടര്‍ന്ന് ജനങ്ങളുടെ നിരന്തരമായ സമ്മര്‍ദ്ദം നിമിത്തം ചില പ്രദേശങ്ങളില്‍ റവന്യൂ അധികൃതര്‍ നടത്തിയ ജലവിതരണമാണ് നിര്‍ത്തിവെച്ചത്.
റവന്യൂ അധികൃതരും മുനിസിപ്പാലിറ്റിയും സംയുക്തമായി നടത്തിവന്ന ജലവിതരണത്തില്‍ നിന്നും റവന്യൂ അധികൃതര്‍ പിന്മാറുകയായിരുന്നു. കടുത്ത വരള്‍ച്ചമൂലം കുടിവെള്ള പദ്ധതികളുടെ കിണറുകളും കുളങ്ങളും വറ്റിവരണ്ട സാഹചര്യത്തില്‍ റവന്യൂ അധികൃതര്‍ നടത്തിയ കടിവെളള വിതരണം അടിയന്തിരമായി പുനസ്ഥാപിക്കണമെന്ന് യു.ഡി.എഫ് കൗണ്‍സിലര്‍മാരായ ടി.ടി.സുലൈമാന്‍, ഇ.പി.അരവിന്ദന് പി.കെ മുഹമ്മദ്, ഹമീദ് എന്നിവര്‍ ആവശ്യപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."