വീട് കയറി അക്രമിച്ച പ്രതികളെ അറസ്റ്റ് ചെയ്യാത്തതില്‍ പ്രതിഷേധിച്ചു
അങ്കമാലി: പുതുവത്സര ദിനത്തില്‍ നായത്തോട് തൈക്കുടത്തില്‍ ഉല്ലാസിന്റെ വീട്ടില്‍ രാത്രി 12 മണിയോടെ വീട് കയറി അക്രമിച്ച പ്രതികളെ അറസ്റ്റ് ചെയ്യാത്തതില്‍ പ്രതിഷേധിച്ചു.
സി.പി.എം പന്തം കൊളുത്തി പ്രകടനവും യോഗവും സംഘടിപ്പിച്ചു. നായത്തോട് സ്‌കൂള്‍ കവലയില്‍ നടന്ന യോഗം സി.പി.എം ജില്ലകമ്മിറ്റി അംഗം പി.ജെ വര്‍ഗീസ് ഉദ്ഘാടനം ചെയ്തു. കെ കുട്ടപ്പന്‍ അധ്യക്ഷനായി. യോഗത്തില്‍ സി.പി.എം ഏരിയ സെക്രട്ടറി കെ.കെ ഷിബു, നേതാക്കളായ കെ.പി റജീഷ്, കെ.ഐ കുര്യാക്കോസ്, വര്‍ഗിസ് പുതുശേരി, എം.എസ് ഗിരിഷ്‌കുമാര്‍, ടി.വൈ ഏല്യാസ്, പി.എ അനീഷ് എന്നിവര്‍ പങ്കെടുത്തു. വടിവാള്‍ അടക്കമുളള മരകായുധങ്ങളുമായി വന്‍ സംഘം വാതില്‍ ചവുട്ടി പൊളിച്ച് സ്ത്രീകളെയും കുട്ടികളെയും ഭീഷണയപ്പെടുത്തിയ സംഘം ഉല്ലാസിന്റെ വീട്ടില്‍ വാടകക്ക് താമസികുന്ന തമിഴ്‌നാട് സ്വാദേശി ജയകുമാറിനെ ആക്രമിക്കുകയായിരുന്നു.
സ്ത്രീകളും കുട്ടികളും ഒച്ചവച്ചതിനെത്തുടര്‍ന്ന് അക്രമികള്‍ ഓടിമറഞ്ഞു. അക്രമികളിലൊരാളുടെ മൊബൈല്‍ ഫോണ്‍ സംഭവസ്ഥലത്തു നിന്നും ലഭിച്ചിട്ടുണ്ട്. നായത്തോട് വീരംപറമ്പില്‍ രാജീവിന്റെ പേര് പറഞ്ഞാണ് സംഘം ആക്രമണം നടത്തിയത്. പൊലിസില്‍ പരാതിപ്പെടരുതെന്നു ഭീഷണിപ്പെടുത്തിയതായും പറയുന്നു. രാജീവിന്റെ ദുരൂഹമായ ഇടപാടുകളും അന്വേഷിക്കണമെന്ന് സി.പി.എം ആവശ്യപ്പെട്ടു.
മൂന്ന് മാസം മുന്‍പും ഇത്തരത്തില്‍ ആക്രമണം ഉണ്ടായതായും നെടുമ്പാശേരി പൊലിസില്‍ പരാതി നല്‍കിയിരുന്നതായും പറയുന്നു. യോഗത്തില്‍ സി.പി.എം ഏരിയ സെക്രട്ടറി കെ.കെ ഷിബു, നേതാക്കളായ കെ.പി റജീഷ്, കെ.ഐ കുര്യാക്കോസ്, ടി.വൈ ഏല്യാസ്, പി.എ അനീഷ് എന്നിവര്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."