എസ്.എസ്.എല്‍.സി പരീക്ഷ: സാമൂഹ്യശാസ്ത്രത്തില്‍ പുതിയ ക്രമീകരണം
തിരുവനന്തപുരം: ഉള്ളടക്കഭാരവും സമ്മര്‍ദവും ലഘൂകരിക്കുന്നതിനായി ഇത്തവണത്തെ എസ്.എസ്.എല്‍.സി പരീക്ഷയിലെ സാമൂഹ്യശാസ്ത്ര ചോദ്യപേപ്പറില്‍ പുത്തന്‍ ക്രമീകരണങ്ങള്‍. 40 വീതം സ്കോറുകളുള്ള എ, ബി എന്നിങ്ങനെ ഭാഗങ്ങളായാണ് സാമൂഹ്യശാസ്ത്ര പരീക്ഷാ ചോദ്യപേപ്പറിനെ വിഭജിച്ചിരിക്കുന്നത്. എ വിഭാഗത്തിലെ എല്ലാ ചോദ്യങ്ങള്‍ക്കും നിര്‍ബന്ധമായും ഉത്തരമെഴുതണം. ബി വിഭാഗത്തിലുളള ചോദ്യങ്ങളില്‍നിന്ന് നിശ്ചിതഎണ്ണം തിരഞ്ഞെടുത്ത് ഉത്തരം എഴുതുന്നതിന് അവസരം ലഭിക്കും.
സാമൂഹ്യശാസ്ത്രത്തിന് രണ്ട് പാഠപുസ്തകങ്ങളാണ് നിര്‍ദേശിച്ചിരിക്കുന്നത്. ഇവയില്‍നിന്നു തിരഞ്ഞെടുത്ത ഒന്‍പത് അധ്യായങ്ങളാണ് എ വിഭാഗത്തില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. ശേഷിക്കുന്ന പന്ത്രണ്ട് അധ്യായങ്ങളെ രണ്ടിന്റെ ക്ലസ്റ്ററുകളായി തിരിച്ച് ബി വിഭാഗത്തില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നു. ഈ ക്ലസ്റ്ററുകളില്‍നിന്ന് കുട്ടികള്‍ക്ക് ഒന്നുവീതം തിരഞ്ഞെടുത്ത് പൊതുപരീക്ഷയ്ക്കു വേണ്ടി പഠിക്കാന്‍ അവസരം ലഭിക്കും.
ഇതിലൂടെ പഠനത്തിനായി നിര്‍ദേശിച്ചിരിക്കുന്ന പാഠഭാഗങ്ങളില്‍ നിന്ന് ആറ് അധ്യായങ്ങള്‍ ഒഴിവാക്കി പരീക്ഷാ തയാറെടുപ്പ് നടത്തുവാന്‍ കുട്ടികള്‍ക്ക് കഴിയും. വിശദാംശങ്ങളും മാതൃകാചോദ്യപേപ്പറും എസ്.സി.ഇ.ആര്.ടി വെബ്സൈറ്റില്‍ (ംംം.രെലൃസേലൃമഹമ.ഴീ്.ശി) ലഭിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."