കണ്ണൂരില്‍ രണ്ടിടത്തായി വന്‍ ആയുധശേഖരം പിടികൂടി
കണ്ണൂര്‍: ജില്ലയിലെ രണ്ടിടങ്ങളില്‍ നിന്നു വന്‍ ആയുധ ശേഖരം പിടികൂടി. പാപ്പിനിശ്ശേരിയില്‍ നിന്നും മുണ്ടേരിയില്‍ നിന്നുമായി ഒരേതരത്തിലുള്ള 62 കൊടുവാളുകളാണു പൊലിസ് കണ്ടെടുത്തത്.
പാപ്പിനിശ്ശേരിയില്‍ നിന്നു 28 വാളുകളും മുണ്ടേരിയില്‍ നിന്നു 34 വാളുകളുമാണ് കണ്ടെടുത്തത്. പഴയങ്ങാടി റോഡില്‍ പാപ്പിനിശ്ശേരി കടവ് റോഡ് ബസ് സ്റ്റോപ്പിനു പിറകുവശത്ത് കുറ്റിക്കാട്ടില്‍ ഒളിപ്പിച്ച നിലയിലാണ് രാവിലെ പത്തോടെ 28 വാളുകള്‍ പിടികൂടിയത്.
ഇന്നലെ വൈകുന്നേരം 5.30ഓടെ മുണ്ടേരി ചിറയ്ക്കു സമീപത്തെ തട്ടുകടയ്ക്കു മുന്നിലുള്ള വിജനമായ പ്രദേശത്താണു 34 കൊടുവാളുകള്‍ കണ്ടെത്തിയത്. കടലാസില്‍ പൊതിഞ്ഞ് ഉപേക്ഷിക്കപ്പെട്ട നിലയില്‍ പൊതി കണ്ടെത്തിയതിനെ തുടര്‍ന്നു വഴിയാത്രക്കാരന്‍ നാട്ടുകാരെ വിവരമറിയിക്കുകയായിരുന്നു. ആയുധ ശേഖരമാണെന്നു കണ്ടെത്തിയതിനെ തുടര്‍ന്നു പൊലിസ് സ്ഥലത്തെത്തി ഇവ കസ്റ്റഡിയിലെടുക്കുകയായിരുന്നു. അടുത്തകാലത്ത് നിര്‍മിച്ചവയാണ് ആയുധങ്ങളെന്നു പൊലിസ് അറിയിച്ചു. മുണ്ടേരിയില്‍ ലഭിച്ച വാളുകള്‍ ഇന്നലെ ഉപേക്ഷിക്കപ്പെട്ടവയാണെന്നു ചക്കരക്കല്‍ പൊലിസ് വ്യക്തമാക്കി.
ആറുദിവസം മുമ്പ് കീച്ചേരി ടൗണില്‍ ബസ് സ്റ്റോപ്പിനു സമീപത്തു നിന്ന് നിര്‍മാണത്തില്‍ സാമ്യതയുള്ള ആയുധങ്ങള്‍ കണ്ടെടുത്തിരുന്നു. പാപ്പിനിശ്ശേരിക്കു സമീപത്തെ അരോളിക്കുന്ന്, കീച്ചേരിക്കുന്ന്, കാട്യംചാല്‍, മാങ്കടവ്, കീച്ചേരി, പാപ്പിനിശ്ശേരി കടവ് റോഡ് എന്നിവിടങ്ങളില്‍ പല വിധത്തിലുള്ള ആയുധങ്ങള്‍ പൊലിസ് കണ്ടെത്തിയെങ്കിലും ഇതുവരെ ആരെയും പിടികൂടിയിട്ടില്ല. ആറുമാസത്തിനിടെ ആറാം തവണയാണ് ഈ മേഖലയില്‍ നിന്ന് ആയുധങ്ങള്‍ കണ്ടെടുക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."