സഊദിയില്‍ കുറ്റകൃത്യങ്ങളുടെ നിരക്ക് താഴ്ന്നുവെന്ന് ആഭ്യന്തരമന്ത്രാലയം
ദമാം: രാജ്യത്ത് കുറ്റകൃത്യങ്ങളുടെ നിരക്കില്‍ മുന്‍വര്‍ഷങ്ങളെ അപേക്ഷിച്ച് കുറവ് വന്നതായി സഊദി ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി. തലസ്ഥാനനഗരിയായ റിയാദില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തിലാണ് ആഭ്യന്തരമന്ത്രാലയ വക്താവ് മേജര്‍ മന്‍സൂര്‍ അല്‍ തുര്‍ക്കി ഇത് വ്യക്തമാക്കിയത്.
വ്യക്തികളുമായി ബന്ധപ്പെട്ട കുറ്റകൃത്യങ്ങള്‍ മുന്‍വര്‍ഷങ്ങളെ അപേക്ഷിച്ച് 0.6 ശതമാനം കുറവ് വന്നതായി ഇദ്ദേഹം വ്യക്തമാക്കി. 2015ലെ കണക്കുപ്രകാരം 100,000 ആളുകളില്‍ 150 എന്ന നിലയിലായിരുന്നു കുറ്റകൃത്യങ്ങളുടെ കണക്ക്. കൊലപാതകം 9.8 ശതമാനം, തോക്ക് ഉപയോഗിച്ചുള്ള ആക്രമണം 6.8 ശതമാനം, കവര്‍ച്ച 2.9 ശതമാനം, ആത്മഹത്യാശ്രമം 2.6 ശതമാനം, ആസൂത്രിത കൊലപാതകം 0.7 ശതമാനം, തട്ടിക്കൊïുപോകല്‍ 0.6 ശതമാനം എന്നിങ്ങനെയാണു രാജ്യത്തെ കുറ്റകൃത്യങ്ങളെന്നു അദ്ദേഹം വ്യക്തമാക്കി.
അതേസമയം വിദേശികളും വിദ്യാര്‍ഥികളുമാണു കുറ്റകൃത്യങ്ങളില്‍ മുന്നിലെന്ന് ഇദ്ദേഹം വ്യക്തമാക്കി. കൂടാതെ ഡ്രൈവര്‍മാരും ആഭ്യന്തര ഗാര്‍ഹിക തൊഴിലാളികളും തൊഴില്‍രഹിതരും ഇതില്‍ ഒട്ടും പിന്നിലല്ല.
രാജ്യത്തെ ക്രിമിനല്‍ കുറ്റകൃത്യങ്ങള്‍ ഏറ്റവും കൂടുതല്‍ മക്ക പ്രവിശ്യയിലാണ്. 35.82 ശതമാനമാണ് ഇവിടെയെങ്കില്‍ തൊട്ടുപിന്നില്‍ 19.75 ശതമാനത്തില്‍ നില്‍ക്കുന്നത് തലസ്ഥാന നഗരിയാണ്. സ്വത്തുകേസുകള്‍ കഴിഞ്ഞവര്‍ഷത്തെ അപേക്ഷിച്ച് അഞ്ചുശതമാനം കുറവാണ്. എന്നാല്‍ സോഷ്യല്‍മീഡിയ വഴി അസഭ്യമായ രീതിയില്‍ അധിക്ഷേപം നടത്തിയതിന് ഇന്റര്‍പോളില്‍ നിന്നു ചില കേസുകള്‍ ലഭിച്ചിട്ടുïെന്നും ഇതിനു പിന്നില്‍ പ്രവര്‍ത്തിച്ച ചിലയാളുകളെ അറസ്റ്റു ചെയ്തതായും, ഇവര്‍ വിചാരണ നേരിടുന്നതായും അല്‍തുര്‍ക്കി വ്യക്തമാക്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."