വര്‍ഗീയതയെ ചെറുക്കാന്‍ ജീവനക്കാരും രംഗത്തിറങ്ങണം: എന്‍.ജി.ഒ യൂണിയന്
തൊടുപുഴ: വര്‍ഗീയശക്തികളുടെ കടന്നാക്രമണങ്ങളില്‍നിന്ന് നാടിനെയും ജനങ്ങളെയും സംരക്ഷിക്കാനും മത നിരപേക്ഷ മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിക്കാനും മുഴുവന്‍ ജീവനക്കാരും രംഗത്തിറങ്ങണമെന്ന് എന്‍.ജി.ഒ യൂണിയന് തൊടുപുഴ ഈസ്റ്റ് ഏരിയ സമ്മേളനം അഭ്യര്‍ഥിച്ചു.
തൊടുപുഴ അര്‍ബന്‍ ബാങ്ക് ഓഡിറ്റോറിയത്തില്‍ നടന്ന സമ്മേളനം സംസ്ഥാന സെക്രട്ടറിയറ്റംഗം എ. അബ്ദു റഹിം ഉദ്ഘാടനം ചെയ്തു. പി. എസ് രാജേഷ് ബാബു അധ്യക്ഷനായി. പി. എസ് പ്രേമ രക്തസാക്ഷി പ്രമേയവും പി. പുഷ്രാജ് അനുശോചന പ്രമേയവും ഏരിയ സെക്രട്ടറി പി .എം റഫീഖ് പ്രവര്‍ത്തന റിപ്പോര്‍ട്ടും അവതരിപ്പിച്ചു.
സംസ്ഥാന സെക്രട്ടറിയറ്റംഗം ടി .എം ഹാജറ, ജില്ലാ സെക്രട്ടറി സി. വിനോബ എന്നിവര്‍ സംസാരിച്ചു.
ഭാരവാഹികളായി പി .എസ് രാജേഷ് (പ്രസിഡന്റ്), എന്‍. എസ് ലാരിനോവ്, കെ. വി അംബിളി (വൈസ് പ്രസിഡന്റുമാര്‍), പി .എം. റഫീഖ് (സെക്രട്ടറി), പി .പുഷ്പരാജ്, പി കെ അബിന്‍ (ജോയിന്റ് സെക്രട്ടറിമാര്‍), പി. എം. മുഹമ്മദ് (ട്രഷറര്‍) എന്നിവരെ തെരഞ്ഞെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."