ജില്ലയിലെ ആദ്യ 'ക്യാഷ്‌ലെസ് ' പഞ്ചായത്തായി മാവൂര്‍
മാവൂര്‍: ജില്ലയിലെ തന്നെ ആദ്യ 'ക്യാഷ്‌ലെസ്' പഞ്ചായത്തെന്ന നേട്ടം ഇനി മാവൂരിന് സ്വന്തം. ഡിജിറ്റല്‍ പണമിടപാട് പ്രോല്‍സാഹിപ്പിക്കുന്നതിന്റെ ഭാഗമായിപരിശീലനം നേടിയ മിനിമം 40 ഉപയോക്താക്കളും 10 വ്യാപാരികളുമുണ്ടെങ്കില്‍ പഞ്ചായത്ത് ക്യാഷ്‌ലെസ്സ് പദവിക്ക് അര്‍ഹത നേടും.
കേരളത്തിലെ അക്ഷയ കേന്ദ്രങ്ങള്‍ക്കാണ് ഗ്രാമങ്ങളിലും ചെറു നഗരങ്ങളിലും പരിശീലനവും പദ്ധതിയുടെ നടത്തിപ്പിനുമുള്ള ചുമതല. മാവൂര്‍ ഗ്രാമ പഞ്ചായത്ത് മേല്‍ പറഞ്ഞ ടാര്‍ജറ്റ് പൂര്‍ത്തിയാക്കിയതിന്റെ അടിസ്ഥാനത്തില്‍ നിയോജക മണ്ഡലം എം. എല്‍.എ, അഡ്വ.പി. ടി.എ റഹീം പഞ്ചായത്തിനെ 'ക്യാഷ്‌ലെസ്സായി' പ്രഖ്യാപിച്ചു.
ആധുനിക കാലഘട്ടത്തിന്റെ പുതിയ മാറ്റങ്ങളെയും പരിഷ്‌കാരങ്ങളെയും ഉള്‍ക്കൊണ്ടുകൊണ്ട് മുന്നേറണമെന്ന് എം.എല്‍.എ പറഞ്ഞു. പഞ്ചായത്ത് പ്രസിഡന്റ് മുനീറത്ത് ടീച്ചര്‍ അധ്യക്ഷയായി. പഞ്ചായത്തിലെ പത്തോളം വരുന്ന പ്രമുഖ വ്യാപാര സ്ഥാപനങ്ങളില്‍ ക്യാഷ്‌ലസ്സ് സംവിധാനം ഇപ്പോള്‍ നിലവില്‍ ലഭ്യമാണ്. ഡിജിറ്റല്‍ പണമിടപാടിന്റെ വിപുലീകരണാര്‍ത്ഥം കുടുംബശ്രീയുടെ ഇടപാടുകള്‍ പൂര്‍ണമായും ഡിജിറ്റലാക്കുന്നതും അതോടൊപ്പം പ്രദേശത്തെ ഓട്ടോ തൊഴിലാളികളെയും പദ്ധതിക്കു കീഴില്‍ കൊണ്ടു വരുന്നതുമാണ് അക്ഷയയുടെ അടുത്ത ലക്ഷ്യം.
തുടര്‍ന്ന് പദ്ധതി വിശദീകരിച്ചുകൊണ്ട് ജില്ലാ അക്ഷയ കോര്‍ഡിനേറ്റര്‍ അഷിത പി. എസ് സംസാരിച്ചു. കേന്ദ്ര സര്‍ക്കാരിന്റെ ഡിജിറ്റല്‍ ഇന്ത്യ പദ്ധതിയുടെ ഭാഗമായി ' ഗ്രാമീണ ഇന്ത്യക്കുള്ള ഡിജിറ്റല്‍ ഫിനാന്‍സ്: അവബോധവും അവസരവുമൊരുക്കല്‍' (ഡി.എഫ്.ഐ.എ.എ) പദ്ധതിക്കു കീഴിലാണ് അക്ഷയ കേന്ദ്രങ്ങളെ ഡിജിറ്റല്‍ ധനകാര്യ ഹബ്ബുകളാക്കി ഗ്രാമീണ ജനങ്ങള്‍ക്ക് ഡിജിറ്റല്‍ പണമിടപാട് പരിജയപ്പെടുത്തുകയാണ് ലക്ഷ്യം. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് രമ്യ ഹരിദാസ്, ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് വളപ്പില്‍ റസാഖ്, വി.എസ് രഞ്ജിത്ത്, കൃഷ്ണന്‍ അടുവാട്, എം ധര്‍മ്മജന്‍, ചിറ്റടി അഹമ്മദ് കുട്ടി ഹാജിപ്രസംഗിച്ചു. വാസന്തി വിജയന്‍, കവിതാഭായി, ഉസ്മാന്‍, ഗഫൂര്‍, സുരേഷ് സംബന്ധിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."