കാഞ്ഞങ്ങാട്-കാസര്‍കോട് തീരദേശ പാത മാര്‍ച്ചിനകം പൂര്‍ത്തിയാക്കും
കാസര്‍കോട്: കാഞ്ഞങ്ങാട് കാസര്‍കോട് തീരദേശ പാത നിര്‍മാണം മാര്‍ച്ചിനകം പൂര്‍ത്തിയാക്കുമെന്നു കെ.എസ്.ടി.പി അധികൃതര്‍. ഒരാഴ്ചക്കുള്ളില്‍ ഉയര്‍ന്ന ഉദ്യോഗസ്ഥന്മാര്‍ സ്ഥലം സന്ദര്‍ശിക്കുമെന്നും അവരില്‍ നിന്നു റിപോര്‍ട്ട് ലഭ്യമാകുന്ന മുറക്കു നാട്ടുകാരുടെ പ്രതീക്ഷയ്ക്കനുസരിച്ചു നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ യുദ്ധകാലാടിസ്ഥാനങ്ങള്‍ ചെയ്തുതീര്‍ക്കുമെന്നും ഉദ്യോഗസ്ഥന്മാര്‍ ഉറപ്പ് നല്‍കി.
പണി തുടങ്ങി ഒന്നര വര്‍ഷത്തോളമായിട്ടും പകുതി ദൂരം പോലും പിന്നിടാതെ ഇഴഞ്ഞു നീങ്ങുന്ന സാഹചര്യത്തിലാണു കെ.എസ്.ടി.പി അധികൃതര്‍ തന്നെ രംഗത്തെത്തിയത്.
തീരദേശ റോഡ് നിര്‍മാണവുമായി ബന്ധപ്പെട്ടു മുസ്‌ലിം ലീഗ് മേല്‍പ്പറമ്പ മേഖലാ കമ്മിറ്റി വിളിച്ചുചേര്‍ത്ത യോഗത്തിലാണ് അധികൃതരുടെ ഉറപ്പ്. ലോകബാങ്കിന്റെ സഹായത്തോടെ കാസര്‍കോട് ചന്ദ്രഗിരി ജങ്ഷന്‍ മുതല്‍ കാഞ്ഞങ്ങാട് സൗത്ത് ജങ്ഷന്‍ വരെയുള്ള സംസ്ഥാന പാത നാലുവരിയായി വികസിപ്പിക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ 2013 സെപ്റ്റംബറിലാണു തുടങ്ങിയത്.
133 കോടി രൂപ ചെലവു പ്രതീക്ഷിക്കുന്ന പദ്ധതി രണ്ടു വര്‍ഷത്തിനകം പൂര്‍ത്തീകരിക്കാനാണു നിര്‍മാണ ചുമതല ഏറ്റെടുത്ത കേരള സ്റ്റേറ്റ് ട്രാന്‍സ്‌പോര്‍ട്ട് പ്രോജക്ട്(കെ.എസ.്ടി.പി) അധികൃതര്‍ ലക്ഷ്യമിട്ടിരുന്നത്. എന്നാല്‍, കാസര്‍കോടു നിന്നു പാലക്കുന്ന് വരെ മാത്രമാണു ഭാഗികമായെങ്കിലും റോഡ് നവീകരണം നടന്നത്. ഇപ്പോള്‍ കാഞ്ഞങ്ങാട്ടും പണി നടക്കുന്നുണ്ട്. വിവിധ കാരണങ്ങളാല്‍ പലഭാഗത്തും പ്രവര്‍ത്തനം നിലച്ച അവസ്ഥയുണ്ടായിരുന്നു.
കരാറുകാരുടെ ഏകോപനമില്ലായ്മ നിര്‍മാണ പ്രവര്‍ത്തനങ്ങളുടെ കാലതാമസത്തിന് ഇടയാക്കുന്നതായും ആരോപണമുണ്ട്. റോഡിലെ പൊടിയും യാത്രാദുരിതവും കാരണം വാഹനയാത്രക്കാര്‍ ദേശീയ പാതയെ കൂടുതലായി ആശ്രയിക്കുന്നത് ഈ റൂട്ടിലെ വ്യാപാരികള്‍ക്കും കടുത്ത പ്രഹരമായിട്ടുണ്ട്. മേല്‍പ്പറമ്പ ടൗണിലെ പാര്‍ക്കിങ് ഏരിയയുടെയും നിര്‍മാണ പ്രവര്‍ത്തനം ആരംഭിക്കാതെ മറ്റു നിര്‍മാണ പ്രവൃത്തികള്‍ തുടങ്ങാന്‍ അനുവദിക്കേണ്ടതില്ലെന്നും യോഗം തത്വത്തില്‍ തീരുമാനിച്ചു. യോഗം ചെമ്മനാട് പഞ്ചായത്ത്് പ്രസിഡന്റ് കല്ലട്ര മാഹിന്‍ ഹാജി ചര്‍ച്ച ഉദ്ഘാടനം ചെയ്തു. നസീര്‍ കുവ്വത്തൊട്ടി അധ്യക്ഷനായി. സൈഫുദ്ദിന്‍ കെ. മക്കോട്, എസ്. കെ.മുഹമ്മദ് കുഞ്ഞി, ഹനീഫ് മരബയല്‍, ഹനീഫ്, കെ.എസ്.ടി.പി, ആര്‍.ഡി.എസ് ഉദ്യോഗസ്ഥന്മാര്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."