അപേക്ഷകള്‍ ഏഴായിരം കവിഞ്ഞു
കൊണ്ടോട്ടി: സംസ്ഥാന ഹജ്ജ് കമ്മറ്റിക്ക് കീഴില്‍ ഹജ്ജ് അപേക്ഷവിതരണം തുടങ്ങി പത്ത് ദിവസം പിന്നിട്ടപ്പോള്‍ ലഭിച്ചത് ഏഴായിരത്തോളം അപേക്ഷകള്‍. കഴിഞ്ഞ രണ്ടാം തിയതി മുതലാണ് ഹജ്ജ് അപേക്ഷ വിതരണവും സ്വീകരണവും തുടങ്ങിയത്. അപേക്ഷകരുടെ വര്‍ഷത്തിനനുസരിച്ച് കൗണ്ടറുകള്‍ ഒരുക്കിയാണ് അപേക്ഷ സ്വീകരിക്കുന്നത്. ഓരോ വര്‍ഷക്കാരേയും പെട്ടെന്ന് തിരിച്ചറിയാനാണിത്.
ഹജ്ജ് അപേക്ഷയോടൊപ്പം നല്‍കേണ്ട പ്രൊസസിങ് ചാര്‍ജായ 300 രൂപ പാന്‍കാര്‍ഡില്ലാതെ സ്വീകരിക്കില്ലെന്ന നിലപാട് ചില ബാങ്കുകള്‍ സ്വീകരിച്ചത് തര്‍ക്കങ്ങള്‍ക്ക് ഇടയാക്കിയിരുന്നു. ഇതും പരിഹരിച്ചിട്ടുണ്ട്. ഹജ്ജ് കമ്മറ്റി ചെയര്മാന് കോട്ടുമല ബാപ്പു മുസ്ലിയാരുടെ നിര്യാണത്തെതുടര്‍ന്ന് ബുധനാഴ്ച ഹജ്ജ് ഹൗസിന് അവധി നല്‍കിയെങ്കിലും പകരം 14ന് രണ്ടാം ശനിയാഴ്ച പ്രവര്‍ത്തി ദിവസമായിരിക്കും. ഹജ്ജ് അപേക്ഷകള്‍ ഈ മാസം 24വരെയാണ് സ്വീകരിക്കുക.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."