സത്യപ്രതിജ്ഞ തലസ്ഥാന നഗരം നിശ്ചലമായി
തിരുവനന്തപുരം: പുതിയ സര്‍ക്കാരിന്റെ സത്യപ്രതിജ്ഞാ ചടങ്ങ് തലസ്ഥാന നഗരിയെ നിശ്ചലമാക്കി. ചടങ്ങ് കാണാനായി സംസ്ഥാനത്തിന്റെ വിവിധ ജില്ലകളില്‍ നിന്നും പ്രവര്‍ത്തകര്‍ പല വാഹനങ്ങളിലായി എത്തിയതോടെയാണ് റോഡ് ഗതാഗതം സ്തംഭിച്ചത്.
രാവിലെ മുതല്‍ നഗരത്തിന്റെ പലയിടങ്ങളിലും ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തിയിരുന്നു. എന്നാല്‍ രാവിലെ തന്നെ പ്രവര്‍ത്തകരുടെ വാഹനങ്ങള്‍ കൊണ്ട് സത്യപ്രതിജ്ഞ നടന്ന സെന്‍ട്രല്‍ സ്റ്റേഡിയവും പരിസരവും നിറഞ്ഞു. വി.ഐ.പികളുടെ വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യാന്‍ സെക്രട്ടറിയേറ്റിനുള്ളില്‍ സൗകര്യം ഒരുക്കിയിരുന്നു. എന്നാല്‍ മറ്റു ജില്ലകളില്‍ നിന്നും പ്രവര്‍ത്തകര്‍ എത്തുന്ന വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യാന്‍ സൗകര്യങ്ങള്‍ ഉണ്ടായിരുന്നില്ല. സെന്‍ട്രല്‍ സ്റ്റേഡിയവും പരിസരത്തും ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തിയിരുന്നതിനാല്‍ വാഹങ്ങള്‍ നഗരത്തിന്റെ പ്രധാന കേന്ദ്രങ്ങളിലെല്ലാം പാര്‍ക്ക് ചെയ്തത് കാല്‍നടയാത്രക്കാര്‍ ഉള്‍പ്പെടെയുള്ളവരെ ബുദ്ധിമുട്ടിലാക്കി. ഇരുചക്രവാഹനങ്ങള്‍ക്കു പോലും പല സ്ഥലങ്ങളിലും കടുത്ത നിയന്ത്രണങ്ങളാണ് ഇന്നലെ ഏര്‍പ്പെടുത്തിയിരുന്നത്.
എ.കെ.ജി സെന്ററിനു മുന്നില്‍ രാവിലെ തന്നെ പ്രവര്‍ത്തകര്‍ തടിച്ചുകൂടിയിരുന്നു. ഇത് വലിയ ഗതാതഗത സ്തംഭനത്തിനും വഴിവച്ചു. സെന്‍ട്രല്‍ സ്റ്റേഡിയത്തിലേക്കുള്ള പ്രധാന വഴികളിലെല്ലാം വലിയ വാഹനങ്ങള്‍ പാര്‍ക്ക് ചെയ്തിരുന്നു. ഇത് നഗരത്തിലെ സ്വകാര്യ സ്ഥാപനത്തിലെ ഉദ്യോഗസ്ഥരെയും വന്‍തോതില്‍ ബാധിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."