ശ്രേഷ്ഠ ഭാഷാദിനം: സമ്മാനം വിതരണം ചെയ്തു
കോട്ടയം : ഔദ്യോഗിക ഭാഷാവാരാചരണം, ശ്രേഷ്ഠ ഭാഷാദിനാഘോഷം എന്നിവയോടനുബന്ധിച്ച് ജില്ലാ ഭരണകൂടവും ഇന്‍ഫര്‍മേഷന്‍പബ്ലിക് റിലേഷന്‍സ് വകുപ്പും സംഘടിപ്പിച്ച മലയാള കവിതാ രചനാപ്രബന്ധ രചനാ മത്സരങ്ങളില്‍ വിജയിച്ചവര്‍ക്കുളള സമ്മാനങ്ങള്‍ കലക്‌ട്രേറ്റില്‍ നടന്ന ചടങ്ങില്‍ എ.ഡി.എം പി.അജന്തകുമാരി വിതരണം ചെയ്തു.
കവിതാ രചനയില്‍ കോട്ടയം സി.എം.എസ് കോളജിലെ ഒന്നാം വര്‍ഷ ബി.എ (ഇംഗ്ലീഷ്) വിദ്യാര്‍ത്ഥിനി അമല ശ്യാം ഒന്നാം സ്ഥാനം നേടി. ബി.സി.എം കോളേജിലെ രണ്ടാം വര്‍ഷ ബി.എ (ഇംഗ്ലീഷ്) വിദ്യാര്‍ത്ഥിനി രേവതി സി പ്ലാംപറമ്പില്‍ രണ്ടാം സ്ഥാനവും പെരുന്ന എന്‍.എസ്.എസ് കോളേജിലെ ബി.എ (പൊളിററിക്‌സ്) വിദ്യാര്‍ത്ഥിനി എസ്. നവ്യാമോള്‍ മൂന്നാം സ്ഥാനവും നേടി.
ഭരണഭാഷയും ഫയല്‍എഴുത്തിലെ പ്രായോഗീകതയും എന്ന വിഷയത്തില്‍ സര്‍ക്കാര്‍ ജീവനക്കാര്‍ക്കായി നടത്തിയ പ്രബന്ധ രചനാ മത്സരത്തില്‍ കോട്ടയം ഡെപ്യൂട്ടി തഹസീല്‍ദാര്‍ ആര്‍. മോഹന്‍കുമാറിനാണ് ഒന്നാം സ്ഥാനം. കോമേഴ്‌സ്യല്‍ ടാക്‌സ് വകുപ്പിലെ എം. മിന്‍സു രണ്ടാം സ്ഥാനവും പൊതുമരാത്ത് ഇലക്ട്രിക്കല്‍ വിഭാഗത്തിലെ കെ.ജി സാജന്‍ മൂന്നാം സ്ഥാനവും നേടി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."