പെണ്‍കുട്ടിയുടെ തിരോധാനം: മുഖ്യമന്ത്രിയെ കാണുമെന്ന് ആക്ഷന്‍ കമ്മിറ്റി
കാഞ്ഞങ്ങാട്: മാണിക്കോത്ത് മഡിയനില്‍ കഴിഞ്ഞ മാസം ഒന്പതിനു കാണാതായ ഹസന് സുബൈദ ദമ്പതികളുടെ മകള്‍ മുബഷിറയെ ഒരു മാസം കഴിഞ്ഞിട്ടും കണ്ടെത്താനാവത്ത അവസ്ഥയില്‍ കേസന്വേഷണം ത്വരിതപ്പെടുത്താന്‍ മുഖ്യമന്ത്രി പിണറായി വിജയനെ കാണുമെന്ന് ആക്ഷന്‍ കമ്മിറ്റി ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. കേസന്വേഷണം ത്വരിതപ്പെടുത്തണമെന്നാവശ്യപ്പെട്ട് സ്ഥലം എം.എല്‍.എയും റവന്യു മന്ത്രിയുമായ ഇ ചന്ദ്ര ശേഖരനു മുമ്പാകെയും നിവേദനം സമര്‍പ്പിച്ചിട്ടുണ്ട്. ഇനിയും മുബഷിറയെ കണ്ടെത്താനായില്ലെങ്കില്‍ സമര പരിപാടികള്‍ നടത്തും. ആദ്യ പടിയായി സായാഹ്ന ധര്‍ണയും പൊലിസ് സ്റ്റേഷന് മാര്‍ച്ച് അടക്കമുള്ള സമര പരിപാടികളും ആലോചിക്കുന്നുണ്ട്.
വാര്‍ത്താസമ്മേളനത്തില്‍ മാണിക്കോത്ത് ജമാഅത്ത് പ്രസിഡന്റ് മുബാറക് ഹസൈനാര്‍ ഹാജി, ആക്ഷന്‍ കമ്മിറ്റി ജനറല്‍ കണ്‍വീനര്‍ മുല്ലക്കോയ തങ്ങള്‍, ചെയര്മാന് ഗംഗന് പാലക്കി, ട്രഷറര്‍ എം.എം അബ്ദുറഹ്മാന്, മറ്റു ഭാരവാഹികളായ പി.വി സുരേഷ്, സി.വി തമ്പാന്, പി.കെ അസീസ്, അബ്ദുറഹ്മാന് മൗലാക്കിരി തുടങ്ങിയവര്‍ സംബന്ധിച്ചു
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."