HOME
DETAILS

സബ് ആര്‍.ടി. ഓഫിസ് ബിനാമി സംഘങ്ങളുടെ പിടിയില്‍

  
backup
January 15, 2017 | 7:21 PM

%e0%b4%b8%e0%b4%ac%e0%b5%8d-%e0%b4%86%e0%b4%b0%e0%b5%8d%e2%80%8d-%e0%b4%9f%e0%b4%bf-%e0%b4%93%e0%b4%ab%e0%b4%bf%e0%b4%b8%e0%b5%8d-%e0%b4%ac%e0%b4%bf%e0%b4%a8%e0%b4%be%e0%b4%ae%e0%b4%bf-%e0%b4%b8



കഠിനംകുളം: ഐ.ടി നഗരത്തെ സബ് ആര്‍.ടി ഓഫിസ് ഏജന്റ് മാരുടെയും ഡ്രൈവിങ് സ്‌കൂളുകളുകാരുടെയും ഉദ്യോഗസ്ഥ ബിനാമി സംഘങ്ങളുടെയും പിടിയില്‍. ജനങ്ങള്‍ക്ക് കാര്യക്ഷമമായി സേവനങ്ങള്‍ ലഭിക്കുന്നതിനുവേണ്ടി നിരവധി പദ്ധതികള്‍ ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണറും ഗവണ്‍മെന്റും ആവിഷ്‌കരിച്ചെങ്കിലും ഈ സംവിധാനങ്ങള്‍ ഉദ്യോഗസ്ഥരും ഇടനിലക്കാരും അട്ടിമറിക്കുകയാണ്. സാധാരണക്കാര്‍ക്ക് നേരിട്ട് പണം അടയ്ക്കാന്‍ പോലും കഴിയാത്ത സ്ഥിതിയാണ്. ഉദ്യാഗസ്ഥരുടെ ഒത്താശയോടെ ഇത് ഇടനിലക്കാര്‍ കയ്യടക്കുന്ന അവസ്ഥയാണ്. ജനം പരാതിപറഞ്ഞാലും ഉദ്യാഗസ്ഥര്‍ അനങ്ങാറില്ല.
മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടര്‍ ഉള്‍പ്പടെയുള്ള ഉദ്യോഗസ്ഥര്‍ ചില ബിനാമികളേ പണപ്പിരിവിന് വേണ്ടി നിയമിച്ചിട്ടുള്ളതായി നേരത്തേ തന്നെ ആക്ഷേപമുണ്ട്. ഇവര്‍ മുഖാന്തരമാണ് മറ്റുരഹസ്യ പണമിടപാടുകള്‍  നടത്തുന്നതെന്നതും മറ്റൊരു സത്യം. നേരിട്ടെത്തുന്നവര്‍ക്ക് യാതൊരു സേവനങ്ങളും ഇവിടെ നിന്നും ലഭിക്കില്ല. ഉദ്യോഗസ്ഥര്‍തന്നെ ഇവരെ ഏജന്റുമാരുടെ അടുത്തേക്ക് പറഞ്ഞ് വിടുകയാണ് പതിവ്. അല്ലാത്തവരെ മണിക്കൂറുകളോളം ക്യൂവില്‍ നിര്‍ത്തും. ഏജന്റുമാരുടെ ഈ നടപടിയെ ആരെങ്കിലും എതിര്‍ത്താല്‍ കൈയേറ്റവും.
ഏജന്റുമാര്‍ ഡ്രൈവിങ് സ്‌കൂളുകാര്‍ ഉള്‍പ്പെടെയുള്ളവര്‍ വാഹന ഉടമയുടെ അംഗീകൃത സാക്ഷ്യപത്രം ഹാജരാക്കി ഒരപേക്ഷ മാത്രമേ ഒരുദിവസം  സ്വീകരിക്കുവാന്‍ പാടുള്ളു എന്ന് ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണര്‍ ഇറക്കിയ സര്‍ക്കുലറില്‍ പറയുന്നുണ്ട്. എങ്കിലും ഇതൊന്നും പാലിക്കുന്നിലന്നാണ് വാഹനയുടമകള്‍ പറയുന്നത്. അന്‍പതോളം  ആര്‍.സി ബുക്കുകളും പുതിയ രജിസ്‌ട്രേഷന്‍ അപേക്ഷകളും ലൈസന്‍സുകളുമായി കൗണ്ടറുകളില്‍ എത്തുന്നവര്‍ കൗണ്ടര്‍ വിട്ടു പോകുമ്പോള്‍ തന്നെ മണിക്കൂറുകളെടുക്കും. ഇത് ചോദ്യം ചെയ്യുന്നവര്‍  ഇടനിലക്കാരും വാഹന ഡീലര്‍മാരുടെ ഏജന്റുമാര്‍ ഉള്‍പ്പെടുന്നവരുമായി വാക്കു തര്‍ക്കങ്ങളും കൈയേറ്റങ്ങളും  നിരവധിതവണ ഉണ്ടായിട്ടുണ്ട്.
എന്നാല്‍ ഇതുവരെ ഉന്നത അധികൃതരുടെ  ഭാഗത്ത് നിന്നും നടപടിയൊന്നും ഉണ്ടായിട്ടില്ല. നേരത്തെ ഋഷിരാജ് സിംങ് ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണര്‍ ആയിരിക്കേ നിരവധി തവണ ഈ ആര്‍.ടി ഓഫിസില്‍ പരിശോധന ന്നടത്തിയിരുന്നു. അന്ന് ഈ ക്രമക്കേടുകള്‍ക്ക് ഒരു പരിധിവരെ നിയന്ത്രണമുണ്ടായിരുന്നു. എന്നാല്‍ ഇന്ന് ഇത് പണ്ടത്തെക്കാള്‍ വര്‍ധിച്ചിരിക്കുകയാണ്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

എസ്.ഐ.ആര്‍ നിര്‍ത്തിവെക്കണം; സുപ്രീം കോടതിയില്‍ ഹരജി നല്‍കി കേരളം

Kerala
  •  a minute ago
No Image

ഖത്തര്‍ തൊഴില്‍ മന്ത്രാലയത്തിന്റെ ഉപദേശകരായി മലയാളിയടക്കം രണ്ടു ഇന്ത്യക്കാര്‍

qatar
  •  15 minutes ago
No Image

ഇനി 'പണി' വോട്ടർമാർക്ക്; ഫോമുമായി ബൂത്തിലെത്താൻ നിർദേശം 

Kerala
  •  35 minutes ago
No Image

മദീനയിലെ ബസ് ദുരന്തം: ഖബറടക്ക ചടങ്ങുകള്‍ക്കായി മന്ത്രി അസ്ഹറുദ്ദീന്റെ നേതൃത്വത്തില്‍ തെലങ്കാന സംഘം മദീനയില്‍; ബന്ധുക്കള്‍ ഇന്ന് തിരിക്കും

National
  •  39 minutes ago
No Image

വോട്ടര്‍ പട്ടിക തീവ്ര പരിഷ്‌കരണം; കോണ്‍ഗ്രസ് നേതാക്കളുടെ യോഗം ഇന്ന്

National
  •  an hour ago
No Image

ഇന്നും ഒറ്റപ്പെട്ട മഴ; ആറ് ജില്ലകള്‍ക്ക് മുന്നറിയിപ്പ്; കേരള തീരത്ത് മത്സ്യബന്ധനത്തിന് വിലക്ക്

Kerala
  •  an hour ago
No Image

പാലത്തായി പോക്‌സോ കേസ്; രാഷ്ട്രീയ പ്രേരിതമെന്ന് ബിജെപി; പ്രതിക്കായി മേൽക്കോടതികളെ സമീപിക്കും

Kerala
  •  8 hours ago
No Image

തൊഴിലുറപ്പ് പദ്ധതി അട്ടിമറിച്ച് കേന്ദ്രം;  27 ലക്ഷം തൊഴിലാളികളുടെ പേരുകള്‍ വെട്ടിമാറ്റിയെന്ന് കോണ്‍ഗ്രസ് 

National
  •  9 hours ago
No Image

ഇരട്ട പാൻ കാർഡ് കേസ്; സമാജ്‌വാദി പാർട്ടി നേതാവ് അസം ഖാനും മകനും ഏഴ് വർഷം തടവ്

National
  •  9 hours ago
No Image

മദ്യലഹരിയിൽ അച്ഛനെ വെട്ടിപ്പരുക്കേൽപ്പിച്ച കേസ്: ഏഴ് വർഷം ഒളിവിൽ കഴിഞ്ഞ മകൻ പിടിയിൽ

Kerala
  •  9 hours ago