യു.എ.പി.എ ചുമത്തി പിണറായി ആടിനെ പട്ടിയാക്കുന്നു: ചെന്നിത്തല
കോഴിക്കോട്: പ്രസംഗിക്കുന്നവര്‍ക്കും എഴുതുന്നവര്‍ക്കുമെതിരേ ലക്കും ലഗാനുമില്ലാതെ യു.എ.പി.എ പോലുള്ള കരിനിയമങ്ങള്‍ ചുമത്തി ആടിനെ പട്ടിയാക്കുകയാണ് പിണറായി വിജയനെന്നും രാഷ്ട്രപിതാവായ ഗാന്ധിജിയെ അവമതിച്ചും അദ്ദേഹത്തിന്റെ സ്മരണകളെ തമസ്‌കരിക്കാന്‍ ശ്രമിച്ചും ആര്‍.എസ്.എസും ബി.ജെ.പിയും ഗാന്ധിവധം ഇപ്പോഴും തുടരുകയാണെന്നും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. യു.ഡി.എഫ് ജില്ലാ നേതൃസംഗമം കോഴിക്കോട് ഡി.സി.സി രാജീവ് ഗാന്ധി ഓഡിറ്റോറിയത്തില്‍ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. ഭരണവും സമരവുമെന്ന നയത്തിന്റെ പ്രേതത്തെ തിരികെ കൊണ്ടുവരാന്‍ ശ്രമിക്കുന്ന പിണറായി വിജയന് ഇരട്ടച്ചങ്കല്ല മറിച്ച് ഓട്ടച്ചങ്കാണെന്ന് ജനം തിരിച്ചറിഞ്ഞെന്നും ചെന്നിത്തല പറഞ്ഞു.
ചടങ്ങില്‍ യു.ഡി.എഫ് ജില്ലാ ചെയര്‍മാന്‍ അഡ്വ. പി. ശങ്കരന്‍ അധ്യക്ഷനായി. ജില്ലാ കണ്‍വീനര്‍ വി.എം കുഞ്ഞാലി സ്വാഗതം പറഞ്ഞു. യു.ഡി.എഫ് സംസ്ഥാന കണ്‍വീനര്‍ പി.പി തങ്കച്ചന്‍, എം.കെ രാഘവന്‍ എം.പി, പാറക്കല്‍ അബ്ദുല്ല എം.എല്‍.എ, ഡി.സി.സി പ്രസിഡന്റ് അഡ്വ. ടി. സിദ്ദീഖ്, മുന്‍ ഡി.സി.സി പ്രസിഡന്റ് കെ.സി അബു, വര്‍ഗീസ് ജോര്‍ജ്, ജെ.ഡി.യു ജില്ലാ പ്രസിഡന്റ് മനയത്ത് ചന്ദ്രന്‍, മുസ്‌ലിം ലീഗ് ജില്ലാ പ്രസിഡന്റ് ഉമര്‍ പാണ്ടികശാല, കെ.പി.സി.സി ജന. സെക്രട്ടറിമാരായ അഡ്വ. കെ.പി അനില്‍കുമാര്‍, എന്‍. സുബ്രഹ്മണ്യന്‍, സെക്രട്ടറിമാരായ അഡ്വ. കെ. ജയന്ത്, അഡ്വ. കെ. പ്രവീണ്‍കുമാര്‍, മുന്‍ മന്ത്രി എം.ടി പത്മ, സി. മോയിന്‍കുട്ടി, അഡ്വ. എം. വീരാന്‍കുട്ടി, ചന്ദ്രഹാസന്‍, കെ. രാമചന്ദ്രന്‍ മാസ്റ്റര്‍, പി. മൊയ്തീന്‍ മാസ്റ്റര്‍, വി.ടി സുരേന്ദ്രന്‍, എം.സി മായിന്‍ ഹാജി, അഹമ്മദ് പുന്നക്കല്‍, പി. ഉഷാദേവി ടീച്ചര്‍, വീരാന്‍കുട്ടി, ഹരിദാസന്‍, മോയന്‍ കൊളക്കാടന്‍, യു.സി രാമന്‍, അഡ്വ. ഐ. മൂസ, പി.എം നിയാസ് സംബന്ധിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."