HOME
DETAILS

പൂക്കോട്ടൂര്‍ ഹജ്ജ് ക്യാംപ് നാളെ തുടങ്ങും

  
Web Desk
May 26 2016 | 18:05 PM

%e0%b4%aa%e0%b5%82%e0%b4%95%e0%b5%8d%e0%b4%95%e0%b5%8b%e0%b4%9f%e0%b5%8d%e0%b4%9f%e0%b5%82%e0%b4%b0%e0%b5%8d%e2%80%8d-%e0%b4%b9%e0%b4%9c%e0%b5%8d%e0%b4%9c%e0%b5%8d-%e0%b4%95%e0%b5%8d%e0%b4%af-2

മലപ്പുറം: ആയിരങ്ങള്‍ സംബന്ധിക്കുന്ന പൂക്കോട്ടൂര്‍ ഹജ്ജ് ക്യാംപ് നാളെയും മറ്റന്നാളുമായി നടക്കുമെന്ന് സ്വാഗതസംഘം ചെയര്‍മാന്‍ പാണക്കാട് സയ്യിദ് സ്വാദിഖലി ശിഹാബ് തങ്ങള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. ദ്വിദിന ക്യാംപിന്റെ ഉദ്ഘാടനം നാളെ രാവിലെ ഒന്‍പതിന് പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ നിര്‍വഹിക്കും. പ്രമുഖ ഹജ്ജ് പരിശീലകനും വാഗ്മിയുമായ അബ്ദുസമദ് പൂക്കോട്ടൂരാണ് ക്ലാസിനു നേതൃത്വം നല്‍കുന്നത്. പതിനാറാം തവണയാണ് പൂക്കോട്ടൂര്‍ ഖിലാഫത്ത് ഇസ്‌ലാമിക് സെന്ററിന്റെ ആഭിമുഖ്യത്തില്‍ ഹജ്ജ് ക്യാംപ് നടക്കുന്നത്. ഉദ്ഘാടന ചടങ്ങില്‍ പി.കെ.കുഞ്ഞാലിക്കുട്ടി അധ്യക്ഷനാകും. ഹജ്ജ് കര്‍മസഹായി പ്രകാശനം സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ ജനറല്‍ സെക്രട്ടറി കെ.ആലിക്കുട്ടി മുസ്‌ലിയാര്‍ നിര്‍വഹിക്കും. കേരള ഹജ്ജ് കമ്മിറ്റി ചെയര്‍മാന്‍ കോട്ടുമല ബാപ്പുമുസ്‌ലിയാര്‍ മുഖ്യാതിഥിയായിരിക്കും. ഹജ്ജ് സി.ഡി പ്രകാശനം പി.വി.അബ്ദുല്‍വഹാബ് എം.പി നിര്‍വഹിക്കും. പാണക്കാട് സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങള്‍, സയ്യിദ് ബശീറലി ശിഹാബ് തങ്ങള്‍, സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍, സയ്യിദ് റശീദലി ശിഹാബ് തങ്ങള്‍, കോഴിക്കോട് വലിയ ഖാസി സയ്യിദ് നാസര്‍ അബ്ദുല്‍ഹയ്യ് ശിഹാബ് തങ്ങള്‍, എം.എല്‍.എമാരായ പി.ഉബൈദുള്ള, ടി.വി.ഇബ്രാഹീം, എന്‍.ശംസുദ്ദീന്‍ സംബന്ധിക്കും.പ്രാരംഭ ദുആ സയ്യിദ് മുഹമ്മദ്‌കോയ തങ്ങള്‍ ജമലുല്ലൈലി നിര്‍വഹിക്കും. 29നു സമാപന ദുആക്ക് സമസ്ത ട്രഷറര്‍ സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങള്‍ നേതൃത്വം നല്‍കും.
സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നായി പതിനായിരത്തോളം വരുന്ന ഹജ്ജ് തീര്‍ഥാടകരാണു രണ്ടുദിവസത്തെ ക്യാംപില്‍ പ്രതിനിധികളായി പങ്കെടുക്കുന്നത്. സര്‍ക്കാര്‍, സ്വകാര്യ ഹാജിമാര്‍ സംഗമിക്കുന്ന രാജ്യത്തെ ഏറ്റവും വലിയ ഹജ്ജ് പരിശീലന ക്യാംപാണ് പൂക്കോട്ടൂരിലേത്. ഹജ്ജിനായി വീട്ടില്‍ നിന്നിറങ്ങിയതു മുതല്‍ തിരിച്ചെത്തുന്നതു വരെയുള്ള കര്‍മങ്ങളുടെ വിശദമായ പഠനം, പ്രായോഗിക പരിശീലനം, എല്‍.സി.ഡി, പവര്‍ പോയിന്റ് പ്രസന്റേഷന്‍ തുടങ്ങിയവയുടെ സഹായത്തോടെ പുണ്യദേശങ്ങളിലെ പ്രധാനകേന്ദ്രങ്ങളുടെ വിവരണം, സംശയനിവാരണം എന്നിവയാണ് ക്യാംപിനെ ശ്രദ്ധേയമാക്കുന്നത്.
ക്യാംപില്‍ ആരോഗ്യ, യാത്രാ നിര്‍ദേശങ്ങളും പുണ്യഭൂമിയില്‍ പാലിക്കേണ്ട ധാര്‍മിക നിര്‍ദേശങ്ങളും അന്താരാഷ്ട്ര യാത്രാനിബന്ധനകളും വിശദീകരിക്കും. താമസ, ഭക്ഷണ സൗകര്യങ്ങള്‍ സൗജന്യമാണ്. പതിനായിരത്തിലധികം പേര്‍ക്ക് ക്ലാസ്സ് ശ്രവിക്കാന്‍ കഴിയും വിധം സജ്ജീകരിച്ച വാട്ടര്‍ പ്രൂഫ് പന്തല്‍, ക്ലോസ്ഡ് സര്‍ക്ക്യൂട്ട് ടി വി, താല്‍ക്കാലിക ഹൗളുകള്‍, മെഡിക്കല്‍ സെന്റര്‍, ഇന്‍ഫെര്‍മേഷന്‍ കൗണ്ടര്‍, ഇ-ടോയ്‌ലെറ്റുകള്‍, ഹെല്‍പ് ഡസ്‌ക്, ക്ലോക്ക് റൂം എന്നിവ സജ്ജീകരിച്ചു.എന്‍ എച്ച് 213 ല്‍ കോഴിക്കോട് മലപ്പുറം റൂട്ടില്‍ പൂക്കോട്ടൂര്‍, അറവങ്കര സ്റ്റോപ്പുകളില്‍ നിന്നും വാഹന സൗകര്യം ഏര്‍പ്പെടുത്തി. പ്രത്യേക പരിശീലനം നല്‍കിയ 350 വളണ്ടിയര്‍മാരെ ക്യാംപില്‍ നിയോഗിച്ചിട്ടുണ്ട്.ഇതിനകം സംസ്ഥാനത്തെ മുഴുവന്‍ ജില്ലകളില്‍ നിന്നും, മംഗളൂരു, നീലഗിരി എന്നീ സ്ഥലങ്ങളില്‍ നിന്നുമായി 9204 പേര്‍ ക്യാംപില്‍ പങ്കെടുക്കുന്നതിന് റജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.ക്യാംപിനെത്തുന്നവര്‍ ഒന്‍പത് മണിക്ക് മുന്‍പായി ഹാളില്‍ പ്രവേശിക്കണമെന്നും സ്ത്രീകള്‍ നമസ്‌കാരക്കുപ്പായം കരുതണമെന്നും താമസ സൗകര്യം ആവശ്യമുള്ളവര്‍ 0483 2771819, 9895848826 നമ്പറുകളില്‍ ബന്ധപ്പെടണമെന്നും ഭാരവാഹികള്‍ അറിയിച്ചു. വാര്‍ത്താ സമ്മേളനത്തില്‍ ജനറല്‍ കണ്‍വീനര്‍ കെ.മുഹമ്മദുണ്ണി ഹാജി, അബ്ദുസമദ് പൂക്കോട്ടൂര്‍, എ.എം.കുഞ്ഞാന്‍, കെ.പി.ഉണ്ണീതു ഹാജി, കെ.എം.അക്ബര്‍, എം.ഹുസൈന്‍, മുജീബ് കൊടക്കാടന്‍, മമ്മത് ഹാജി, കെ.കെ.മായിന്‍, പി.എം.ആര്‍ അലവി ഹാജി, വി.യൂസുഫ് ഹാജി, യൂനുസ് ഫൈസ് പങ്കെടുത്തു



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

യൂറോപ്പിൽ കനത്ത ചൂട്: ഈഫൽ ടവർ മുകൾഭാഗം അടച്ചു; ബാഴ്സലോണയിൽ 100 വർഷത്തിനിടയിലെ ഏറ്റവും ചൂടേറിയ ജൂൺ

International
  •  5 days ago
No Image

പാകിസ്താന് കർശന മുന്നറിയിപ്പുമായി ഇന്ത്യൻ വിദേശകാര്യ മന്ത്രി : 'ഇന്ത്യ ജനങ്ങളെ സംരക്ഷിക്കാൻ എല്ലാ അവകാശവും ഉപയോഗിക്കും'

International
  •  5 days ago
No Image

മുംബൈ സൂപ്പർതാരം ടെസ്റ്റിൽ പുതു ചരിത്രമെഴുതി; ഞെട്ടിച്ച് 23കാരന്റെ ഗംഭീര പ്രകടനം

Cricket
  •  5 days ago
No Image

ഇന്ത്യയും പാകിസ്ഥാനും തടവിലുള്ള സാധാരണക്കാരുടെ വിവരങ്ങൾ കൈമാറി; 246 ഇന്ത്യക്കാർ പാക് ജയിലിൽ, 463 പാകിസ്ഥാനികൾ ഇന്ത്യയിൽ

National
  •  5 days ago
No Image

എന്റെ കരിയറിലെ ഏറ്റവും മികച്ച മത്സരം അതായിരുന്നു: ഡി മരിയ

Football
  •  5 days ago
No Image

നിങ്ങളുടെ അസ്ഥികൾ ദുർബലപ്പെടുന്നുണ്ടോ? ജീവിതശൈലിയിൽ ഈ മാറ്റങ്ങൾ വരുത്തു

Health
  •  5 days ago
No Image

ഓണത്തിന് പ്രത്യേക അരി വിഹിതം നൽകാനാവില്ലെന്ന് കേന്ദ്രം; ജനങ്ങളെ കൈവിടില്ലെന്ന് മന്ത്രി

Kerala
  •  5 days ago
No Image

ട്യൂഷൻ ക്ലാസിൽ എട്ടാം ക്ലാസുകാരിയോട് അധ്യാപകന്റെ ലൈംഗിക അതിക്രമം; 62-കാരൻ അറസ്റ്റിൽ

Kerala
  •  5 days ago
No Image

തോറ്റവരുടെ മണ്ണിൽ ചരിത്രം സൃഷ്ടിക്കാൻ ഗിൽ; കണ്മുന്നിലുള്ളത് സുവർണനേട്ടം

Cricket
  •  5 days ago
No Image

മഴ തുടരും; ന്യൂനമർദ്ദം, കേരളത്തിൽ വീണ്ടും ശക്തമായ മഴക്കും കാറ്റിനും സാധ്യത

Kerala
  •  5 days ago