കറന്‍സി രഹിത പണമിടപാടിന് എസ്.ബി.ഐ മൊബിക്യാഷുമായി ബി.എസ്.എന്‍.എല്‍
തിരുവനന്തപുരം: കറന്‍സി രഹിത പണമിടപാട് നടത്താന്‍ എസ്.ബി.ഐ മൊബിക്യാഷ്, മൊബൈല്‍ വാലറ്റ് പദ്ധതിയുമായി ബി.എസ്.എന്‍.എല്‍. ഇതിന്റെ കേരള സര്‍ക്കിളിലെ പ്രവര്‍ത്തനോദ്ഘാടനം ഇന്നലെ ബി.എസ്.എന്‍.എല്‍ കേരള സര്‍ക്കിള്‍ ചീഫ് ജനറല്‍ മാനേജര്‍ ആര്‍ മണി നിര്‍വഹിച്ചു.
സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുമായി ചേര്‍ന്ന് ബി.എസ്.എന്‍.എല്‍ തയാറാക്കിയ ഈ ആപ്പ് ഏതു മൊബൈല്‍ ഫോണിലും ലഭ്യമാണ്. ബാങ്ക് അക്കൗണ്ട് ഇല്ലാതെ തന്നെ ഇത് ഉപയോഗിക്കാവുന്നതാണ്. സിം ഏതു പ്രൊവൈഡറുടേതായാലും വാലറ്റ് സേവനം ലഭിക്കും.
എസ്.എം.എസ്, യു.എസ്.എസ്.ഡി, ആന്‍ഡ്രോയിഡ്, ഐഫോണ്‍, ബി.എസ്.എന്‍.എല്‍ സിം ആപ്ലിക്കേഷന്‍ ടൂള്‍ കിറ്റ് എന്നിവ വഴി ഇത് ഉപയോഗിക്കാം. ബി.എസ്.എന്‍.എല്ലിന്റെ 50,000ത്തിലധികം വരുന്ന റീടെയില്‍ കടകള്‍ വഴി പണം എടുക്കാനും കൊടുക്കാനും സൗകര്യമുണ്ട്. മൊബൈല്‍ നമ്പര്‍ ഉപയോഗിച്ച് പണം പരസ്പരം കൈമാറാം. ഐ.എഫ്.സി.എസ് കോഡും അക്കൗണ്ട് നമ്പറും ഉപയോഗിച്ച് ഇഷ്ടമുള്ള ബാങ്കിലേക്ക് പണം കൈമാറാനും സൗകര്യമുണ്ട്. ഏതു തരം ബാങ്ക് ഇടപാടും ഇതുവഴി സാധ്യമാണ്.
എല്ലാ ബില്ലുകളും ഇതുവഴി അടയ്ക്കാം. നിലവിലുള്ള റീട്ടെയില്‍ കമ്മിഷന്‍ വ്യവസ്ഥകളോടെ ബി.എസ്.എന്‍.എല്‍ റീചാര്‍ജ്, ടോപ്പ്അപ് എന്നിവ ചെയ്യാം. റീട്ടെയില്‍ എന്റോള്‍മെന്റ് ചാര്‍ജുകള്‍ 2017 ജനുവരി 31 വരെ സൗജന്യമാണ്.
മൊബികാഷ് സൗകര്യം ലഭ്യമാവാന്‍ ബി.എസ്.എന്‍.എല്‍ ഉപഭോക്താക്കള്‍ 51516 എന്ന നമ്പരിലേക്ക് വിളിക്കുകയോ എസ്.എം.എസ് അയയ്ക്കുകയോ ചെയ്താല്‍ മതി. മറ്റു കമ്പനികളുടെ ഉപഭോക്താക്കള്‍ 9418399999 എന്ന നമ്പരിലേക്ക് വിളിക്കുകയോ എസ്.എം.എസ് അയയ്ക്കുകയോ വേണം. കൂടുതല്‍ വിവരങ്ങള്‍ വേേു:ംംം.യെശാീയശരമവെ.രീ.ശി യശാീയശരമവെ ല്‍ ലഭ്യമാണ്.
രാജ്യം കറന്‍സിരഹിത സമ്പദ്ഘടനയിലേക്കു നീങ്ങുന്നതിന് വലിയ തോതില്‍ ഉപകാരപ്രദമായിരിക്കും ഈ പദ്ധതിയെന്ന് ആര്‍. മണി പറഞ്ഞു.
ചടങ്ങില്‍ കേരള ടെലികോം സര്‍ക്കിള്‍ ജനറല്‍ മാനേജര്‍ എസ്. ജ്യോതി ശങ്കര്‍ അധ്യക്ഷനായി. എസ്.ബി.ഐ തിരുവനന്തപുരം ഡെപ്യൂട്ടി ജനറല്‍ മാനേജര്‍, കെ. ചെല്ലമയ്യ, ബി.എസ്.എന്‍.എല്‍ കേരള സര്‍ക്കിള്‍ ഉദ്യോഗസ്ഥരായ കെ. കുളന്തൈവേല്‍, എസ്.എസ് തമ്പി, ആര്‍. സതീഷ് എന്നിവര്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."