പൗരാണിക കാലഘട്ടത്തിലെ ആനക്കൊമ്പുകള്‍ കണ്ടെണ്ടത്തി
റിയാദ്: നാഫൂദ് മേഖലയില്‍ നിന്ന് പൗരാണിക കാലത്തെ ഭീമാകാരമായ ആനക്കൊമ്പുകള്‍ കണ്ടെണ്ടത്തിയതായി സഊദി ഭൂഗര്‍ഭ ഗവേഷക സംഘം വെളിപ്പെടുത്തി. വംശനാശം സംഭവിച്ചതെന്ന് കരുതപ്പെടുന്ന ആനകളുടെ 225 സെ.മി നീളമുള്ള കൊമ്പുകളാണ് വടക്കു-പടിഞ്ഞാറന്‍ ഭാഗങ്ങളില്‍ നടത്തിയ ഉദ്ഖനനത്തില്‍ കണ്ടെണ്ടടുത്തത്.
ഓക്‌സ്‌ഫോര്‍ഡ് യൂനിവേഴ്‌സിറ്റി, ജര്‍മനിയിലെ മാക്‌സ് പ്ലാങ്ക് ഇന്‍സ്റ്റിട്ട്യൂട്ട് തുടങ്ങിയ സ്ഥാപനങ്ങളിലെ ഗവേഷകര്‍ക്കൊപ്പം ആസ്‌ത്രേലിയ, സ്‌പെയിന്‍ തുടങ്ങിയ രാജ്യങ്ങളില്‍ നിന്നുള്ളവരും സഊദി ഗവേഷകരുമായി സഹകരിച്ചു നടത്തിയ ഉദ്ഖനനമാണ് നിര്‍ണായകമായ കണ്ടെത്തലിന് ഇടയാക്കിയത്. ഏറ്റവും വലിയ മണല്‍ക്കാടുകളായ വടക്കു-പടിഞ്ഞാറന്‍ നാഫൂദ് മേഖലയിലായിരുന്നു ഉദ്ഖനനമെന്നു ഗവേഷക സംഘം വെളിപ്പെടുത്തി.
നേരത്തെയും ഈ ഭാഗത്തു നിന്ന് ആന, കുതിര, കാള, മാന്‍, കാട്ടുപോത്തുകള്‍, കഴുതപ്പുലി, കാട്ടുനായ, പക്ഷികള്‍, തുടങ്ങിയവയുടെ പൗരാണിക അവശിഷ്ടങ്ങള്‍ കണ്ടെണ്ടടുത്തിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."