കൈയൊടിഞ്ഞിട്ടും മനം പതറാതെ മഹീന്‍
കണ്ണൂര്‍: പരിശീലനത്തിനിടെ തോളെല്ല് പൊട്ടി ആശുപത്രിക്കിടക്കയിലായപ്പോള്‍ മാഹീന്‍ കരഞ്ഞത് അസ്ഥിനുറുങ്ങുന്ന വേദനകൊണ്ടായിരുന്നില്ല. സംസ്ഥാന സ്‌കൂള്‍ കലോത്സവത്തില്‍ കൂട്ടുകാര്‍ക്കൊപ്പം വേദിയിലെത്താനാവുമോ എന്നോര്‍ത്തായിരുന്നു.
ഇന്നലെ മൂന്നാം വേദിയായ കബനിയില്‍ കയറുന്നതിനു തൊട്ടുമുന്‍പാണ് വേദന കടിച്ചമര്‍ത്തി മാഹീന്‍ നാസര്‍ കട്ടിപ്ലാസ്റ്റര്‍ വെട്ടിമാറ്റിയത്.
പതിതാളത്തില്‍ പാട്ടിനൊപ്പം താളംമുറിയാതെ മാഹീന്‍ മുട്ടിക്കയറുമ്പോള്‍ നെഞ്ചിടിപ്പോടെ സദസിലിരിക്കുകയായിരുന്നു സഹപാഠികളും ബന്ധുക്കളും. കഠിന വേദനയില്‍ പിടഞ്ഞിട്ടും താളവും ചുവടും തെറ്റാതെ മാഹീന്‍ ദഫ്മുട്ടി. ചടുലതാളങ്ങളുമായി മുന്നേറിയ ഈ മിടുക്കന്‍ അടക്കിപ്പിടിച്ച വേദനകള്‍ വേദി വിട്ടയുടന്‍ അലര്‍ച്ചയോടെ കരഞ്ഞു തീര്‍ത്തു.
പിന്നീട് ആശംസാപ്രവാഹമായിരുന്നു. പക്ഷെ സഹിക്കാവുന്നതിലുപ്പുറമായിരുന്നു തോളെല്ലിലെ വേദന. കോട്ടയം ഇല്ലിക്കല്‍ അറഫ മന്‍സിലിലെ നസീര്‍- നിസാനി ദമ്പതികളുടെ മകനായ മഹീന്‍ നാസര്‍ സി.എം.എസ് കോളജ് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ പ്ലസ് ടു വിദ്യാര്‍ഥിയാണ്. ഒരാഴ്ച മുന്‍പ് പരിശീനത്തിനിടെയാണ് അപകടം പറ്റിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."