ഭക്ഷ്യ വ്യവസായ മേഖലയുടെ വരുമാനം വര്‍ധിപ്പിക്കുമെന്ന് ജി.സി.സി
ജിദ്ദ: ജി.സി.സി രാജ്യങ്ങളിലെ ഭക്ഷ്യ വ്യവസായ മേഖലയുടെ വരുമാനം 2020ല്‍ 2800 കോടി ഡോളര്‍ ആകുമെന്ന് പഠന റിപ്പോര്‍ട്ട്. വരുമാനത്തില്‍ പകുതിയും സഊദിയുടെ സംഭാവനയായിരിക്കും. 28 ശതമാനത്തോടെ യു.എ.ഇയാണ് രണ്ടാം സ്ഥാനത്തെന്ന് അല്‍ മസ ക്യാപ്പിറ്റലിന്റെ പഠനറിപ്പോര്‍ട്ടിലാണ് ഇതു സംബന്ധിച്ച് വിവരമുള്ളത്.
ഗള്‍ഫ് സഹകരണ രാജ്യങ്ങളിലെ ഭക്ഷ്യ, പാനീയ വ്യവസായ മേഖലയുടെ മൊത്തവരുമാനം 2015ല്‍ 7,320 കോടി റിയാല്‍ ആയിരുന്നു.
ഇതില്‍ 3458 കോടി റിയാലും സഊദിയുടേതാണ്. 2044 കോടി ദിര്‍ഹമുമായി യു.എ.ഇ തൊട്ടുപിന്നിലുണ്ട്. ഈ രംഗത്ത് ഖത്തറിന്റെ സംഭാവന ഏഴു ശതമാനവും. ജനസംഖ്യാ വര്‍ധന, വിനോദസഞ്ചാര മേഖലയുടെ കുതിപ്പ്, സാമ്പത്തിക വികസനം, വര്‍ധിച്ച തോതിലുള്ള നഗരവല്‍ക്കരണം, ജനങ്ങളുടെ ഉയര്‍ന്ന പ്രതിശീര്‍ഷ വരുമാനം ഇവയൊക്കെയാണ് ഭക്ഷ്യപാനീയ വ്യവസായ മേഖലയ്ക്ക് ഉയര്‍ന്ന വളര്‍ച്ചാ നിരക്കു സഊദിക്ക് നേടിക്കൊടുത്തത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."