വിദ്യാഭ്യാസ അവാര്‍ഡ് വിതരണം ചെയ്തു
കോഴിക്കോട്: സംസ്ഥാന ഭാഗ്യക്കുറി ക്ഷേമിനിധിയില് അംഗങ്ങളായ ഏജന്റുമാരുടെയും വില്പനക്കാരുടെയും മക്കള്‍ക്കുള്ള 2015-16 അധ്യയന വര്‍ഷത്തെ വിദ്യാഭ്യാസ അവാര്‍ഡ്ദാനവും ഉപരിപഠനത്തിനുള്ള ഒറ്റത്തവണ സ്കോളര്‍ഷിപ്പ് വിതരണവും ഭാഗ്യക്കുറി ക്ഷേമനിധി ബോര്‍ഡ് ചെയര്മാന് എം.വി ജയരാജന് നിര്‍വഹിച്ചു. ജില്ലാ പഞ്ചായത്ത് ഹാളില്‍ നടന്ന ചടങ്ങില്‍ ജില്ലാ ഭാഗ്യക്കുറി ഓഫിസര്‍ എസ്.ജി ശര്‍മ്മ അധ്യക്ഷനായി.
ജില്ലാ പഞ്ചായത്ത് വിദ്യാഭ്യാസ ആരോഗ്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്മാന് മുക്കം മുഹമ്മദ്, ഭാഗ്യക്കുറി ക്ഷേമനിധി ബോര്‍ഡ് അംഗം പി.എം ജമാല്‍, ജില്ലാ ഭാഗ്യക്കുറി ക്ഷേമനിധി ഓഫിസര്‍ പി. മനോജ്, ലോട്ടറി തൊഴിലാളി യൂനിയന്‍ (സി.ഐ.ടി.യു) സെക്രട്ടറി പി.ആര് സോമന്, ലോട്ടറി എജന്റ്സ് ആന്‍ഡ് സെല്ലേഴ്സ് കോണ്‍ഗ്രസ് (ഐ.എന്‍.ടി.യു.സി) പ്രസിഡന്റ് തോമസ്, ലോട്ടറി എജന്റ്സ് ആന്‍ഡ് സെല്ലേഴ്സ് സംഘ് (ബി.എം.എസ് ) സംസ്ഥാന വൈസ് പ്രസിഡന്റ് കെ.കെ പ്രേമന്, ജനറല്‍ സെക്രട്ടറി കേരള ലോട്ടറി ഏജന്റ്സ് അസോസിയേഷന് കെ. ഉണ്ണികൃഷ്ണന്, പി.പി പ്രശാന്ത് സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."