ബാലന്‍ കര്‍ണമൂര്‍ത്തി 'തിരുമുടി താഴ്ത്തി'
നീലേശ്വരം: തെയ്യം കലയിലെ കുലപതി ബാലന്‍ കര്‍ണമൂര്‍ത്തി ജീവിതത്തിന്റെ 'തിരുമുടി താഴ്ത്തി'യത് വേദനയോടെയാണ് ഭക്തര്‍ ശ്രവിച്ചത്. ചെറുപ്പം മുതല്‍ തെയ്യക്കോലമണിഞ്ഞ ഇദ്ദേഹം 62ാം വയസിലും തെയ്യാട്ടക്കളങ്ങളില്‍ സജീവ സാന്നിധ്യമായിരുന്നു. ഇന്നലെ പുതുക്കൈ ചൂട്വം കാലിച്ചാന്‍ ദേവസ്ഥാനത്ത് പാടാര്‍ക്കുളങ്ങര ഭഗവതിയുടെ കോലമണിഞ്ഞിരുന്നു. തുടര്‍ന്ന് വീട്ടിലെത്തിയപ്പോഴായിരുന്നു മരണം. അരനൂറ്റാണ്ടായി തെയ്യക്കോല മണിയുന്ന കര്‍ണമൂര്‍ത്തി പതിനാലാം വയസില്‍ ചാത്തമത്ത് ആലയില്‍ ഭഗവതി ക്ഷേത്രത്തില്‍ പുതിയ ഭഗവതിയുടെ കോല മണിഞ്ഞാണ് അരങ്ങേറിയത്. 1983ല്‍ പള്ളിക്കര കര്‍ണമൂര്‍ത്തിയായി ആചാര സ്ഥാനമേറ്റു. ഉത്തര മലബാറിലെ നാലു പ്രധാന ആചാര സ്ഥാനങ്ങളില്‍ ഒന്നാണ് കര്‍ണമൂര്‍ത്തി. അഞ്ചു പെരുങ്കളിയാട്ടങ്ങളില്‍ വിവിധ ഭഗവതി കോലങ്ങളുമണിഞ്ഞു. പള്ളിക്കര കേണമംഗലം കഴകം, പുതുക്കൈ മുച്ചിലോട്ട് ഭഗവതി ക്ഷേത്രം എന്നിവിടങ്ങളിലായിരുന്നു അത്. ഇരുപതോളം വൈരജാതന്‍ തിറ കളിലും കോലമണിഞ്ഞു. കോട്ടപ്പുറം വൈകുണ്ഠ ക്ഷേത്രത്തില്‍ പാലന്തായി കണ്ണന്റെ കോലവുമണിഞ്ഞിരുന്നു. 2008ല്‍ നീലേശ്വരം താലൂക്ക് ആശുപത്രിയില്‍നിന്ന് നഴ്‌സിങ് അസിസ്റ്റന്റായി വിരമിച്ചു. കര്‍ണമൂര്‍ത്തിയുടെ വിയോഗ മറിഞ്ഞ് മൃതദേഹം സൂക്ഷിച്ച എന്‍.കെ ബി.എം സഹകരണ ആശുപത്രിയിലേക്ക് നൂറു കണക്കിനു ആളുകളാണ് എത്തിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."