സി.പി.ഐ(എം.എല്‍) നേതാവ് കെ. എന്‍ രാമചന്ദ്രനെ വിട്ടയച്ചു
ന്യൂഡല്‍ഹി: പശ്ചിമബംഗാളില്‍ തൃണമൂല്‍സര്‍ക്കാരിനെതിരേ നടക്കുന്ന കര്‍ഷകസമരത്തില്‍ പങ്കെടുക്കാനെത്തിയ സി.പി.ഐ (എം.എല്‍) റെഡ്സ്റ്റാര്‍ ദേശീയ ജനറല്‍ സെക്രട്ടറി കെ.എന്‍ രാമചന്ദ്രനെ കേന്ദ്ര ഇന്റലിജന്‍സ് ബ്യൂറോ കസ്റ്റഡിയിലെടുത്ത് വിട്ടയച്ചു. രാമചന്ദ്രന്റെ കാണാനില്ലെന്നു പാര്‍ട്ടി വൃത്തങ്ങള്‍ ആരോപണമുന്നയിച്ച് മണിക്കൂറുകള്‍ക്കകമാണ് അദ്ദേഹത്തെ വിട്ടയച്ചത്.
ഞായറാഴ്ച വൈകീട്ടോടെ ലഖ്‌നോയില്‍ നിന്ന് കൊല്‍ക്കത്തയിലെത്തിയ അദ്ദേഹത്തെ കാണാതാവുകയായിരുന്നു. രാമചന്ദ്രനെ പൊലിസ് കസ്റ്റിഡിയിലെടുത്ത് അജ്ഞാതകേന്ദ്രത്തിലേക്കു മാറ്റിയെന്ന ആരോപണവുമായി പ്രവര്‍ത്തകര്‍ രംഗത്തെത്തിയതോടെയാണ് അദ്ദേഹത്തെ വിട്ടയച്ചത്.
രാമചന്ദ്രനെ കാണാനില്ലെന്ന് അറിയിച്ചു പാര്‍ട്ടി പശ്ചിമ ബംഗാള്‍ സംസ്ഥാന കമ്മിറ്റി നോട്ടിസ് പുറത്തിറക്കിയിരുന്നു. ഇതുസംബന്ധിച്ച പത്രകുറിപ്പ് മാധ്യമങ്ങള്‍ക്കായി വിതരണം ചെയ്യുകയും ചെയ്തു. കഴിഞ്ഞദിവസം ഭംഗോറില്‍ ഭൂമി ഒഴിപ്പിക്കലിനിടയില്‍ പൊലിസിന്റെ വെടിയേറ്റു മരിച്ചവരുടെ കുടുംബങ്ങളെ സന്ദര്‍ശിക്കാനും സമരത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കാനുമാണ് അദ്ദേഹം കൊല്‍ക്കത്തയിലെത്തിയിരുന്നത്. കസ്റ്റഡിയിലെടുത്തിട്ടുണ്ടെങ്കില്‍ വിവരം പുറത്തു വിടണമെന്നും അല്ലെങ്കില്‍ അദ്ദേഹത്തെ കണ്ടെത്തുകയാണ് വേണ്ടതെന്ന് ആവശ്യപ്പെട്ട് പ്രവര്‍ത്തകര്‍ ഡി.ജി.പിക്കു പരാതി നല്‍കുകയും ചെയ്തിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."