നഗരസഭയിലെ ഉദ്യോഗസ്ഥ-ഇടതുപക്ഷാംഗങ്ങളുടെ ഉല്ലാസയാത്ര അന്വേഷിക്കണം: മുസ്ലിം ലീഗ്
വളാഞ്ചേരി: വളാഞ്ചേരിയിലെ നക്ഷത്ര ഹോട്ടലുടമ കോടതിയില്‍ നിന്നും എന്‍.ഒ.സി തരപ്പെടുത്തി എന്ന അഭ്യൂഹങ്ങള്‍ നില നില്‍ക്കേ നഗരസഭയിലെ പ്രതിപക്ഷ നേതാവിന്റെ നേതൃത്വത്തില്‍ മുനിസിപ്പാലിറ്റിയിലെ ഉദ്യോഗസ്ഥരും പ്രതിപക്ഷാംഗങ്ങളും ചേര്‍ന്ന് നടത്തിയ ഉല്ലാസയാത്രയെക്കുറിച്ച് അന്വേഷണം നടത്തണമെന്ന് മുനിസിപ്പല്‍ മുസ്‌ലിംലീഗ് കമ്മിറ്റി ആവശ്യപ്പെട്ടു.
എന്‍.ഒ.സി വിഷയത്തില്‍ മുനിസിപ്പാറ്റിയിലെ ഉദ്യോഗസ്ഥരോട് വിശദീകരണം തേടാന്‍ കഴിഞ്ഞ കൗണ്‍സില്‍ യോഗം തീരുമാനിച്ചിരുന്നു. എന്നാല്‍ യോഗത്തില്‍ നിന്നും പ്രതിപക്ഷാംഗങ്ങള്‍ ഇറങ്ങിപ്പോവുകയായിരുന്നു. ഇപ്പോള്‍ നടത്തിയ ഉല്ലാസയാത്രയും കൗണ്‍സില്‍ യോഗത്തിലെ ഇറങ്ങിപ്പോക്കുമെല്ലാം ചേര്‍ത്ത് വായിക്കേണ്ടതാണെന്നും മുസ്‌ലിംലീഗ് ആരോപിച്ചു.
വളാഞ്ചേരിയില്‍ ഇനിയൊരു ബാര്‍ തുറക്കാന്‍ ആരെയും അനുവദിക്കില്ല എന്നതാണ് മുസ്‌ലിംലീഗ് നിലപാട്. അതിന് വേണ്ടി ഏതറ്റം വരെയും പോകാന്‍ ലീഗ് ഒരുക്കമാണ്. സുപ്രീം കോടതിയുടെ വിധിപ്രകാരവും കഴിഞ്ഞ യു.ഡി.എഫ് സര്‍ക്കാര്‍ കൊണ്ടുവന്ന നിലവിലെ മദ്യനയപ്രകാരവും പുതിയൊരു ബാറിന് ലൈസന്‍സ് ലഭിക്കുക അസാധ്യമാണ് എന്നിരിക്കെയാണ് പൊതുജനങ്ങളെ വിഡ്ഡികളാക്കിക്കൊണ്ടുള്ള സി.പി.എമ്മിന്റെ സമരനാടകങ്ങളെന്നും മുസ്‌ലിം ലീഗ് അഭിപ്രായപ്പെട്ടു. സി.അബ്ദുന്നാസര്‍ അധ്യക്ഷനായി.
അഷ്‌റഫ് അമ്പലത്തിങ്ങല്‍, സലാം വളാഞ്ചേരി, ടികെ ആബിദലി, യു യൂസുഫ്, നീറ്റുകാട്ടില്‍ മുഹമ്മദലി, മൂര്‍ക്കത്ത് മുസ്തഫ, കെ മുസ്തഫ മാസ്റ്റര്‍, ടികെ സലീം, സി ദാവൂദ് മാസ്റ്റര്‍, പി പി ഷാഫി സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."