കരിപ്പൂരില്‍ നിന്ന് ഹജ്ജ് സര്‍വിസിന് ശ്രമിക്കുമെന്ന് കേന്ദ്ര ഹജ്ജ് കമ്മിറ്റി ചെയര്മാന്
കൊണ്ടോട്ടി: കരിപ്പൂര്‍ വിമാനത്താവളത്തില്‍നിന്നു ഹജ്ജ് സര്‍വിസിനു പരമാവധി ശ്രമിക്കുമെന്നു കേന്ദ്ര ഹജ്ജ് കമ്മിറ്റി ചെയര്മാന് ചൗധരി മെഹബൂബ് അലി ഖൈസര്‍. ഹജ്ജ് ഹൗസിനോടു ചേര്‍ന്നുള്ള കരിപ്പൂര്‍ വിമാനത്താവളം തന്നെ കേരളത്തിന്റെ ഹജ്ജ് എമ്പാര്‍ക്കേഷന്‍ പോയിന്റായി പരിഗണിക്കുന്നതാണ് നല്ലതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
സംസ്ഥാന ഹജ്ജ് കമ്മിറ്റി ഓഫിസ് സന്ദര്‍ശിച്ച് ഹജ്ജ് കമ്മിറ്റി അംഗങ്ങളോടു സംസാരിക്കുകയായിരുന്നു അദ്ദേഹം. 85 ശതമാനം അപേക്ഷകരും സമീപ ജില്ലകളില്‍ നിന്നുള്ളവരാണെന്നും കരിപ്പൂര്‍ എയര്‍പോര്‍ട്ട് തന്നെ ഹജ്ജ് എമ്പാര്‍ക്കേഷന്‍ പോയിന്റായി പരിഗണിക്കണമെന്നും ഹജ്ജ് കമ്മിറ്റി അംഗങ്ങള്‍ ആവശ്യപ്പെട്ടു.
ഹജ്ജ് കമ്മിറ്റി അംഗങ്ങളായ പ്രൊഫ. എ.കെ അബ്ദുല്‍ ഹമീദ്, അഹമ്മദ് മൂപ്പന്, ഷരീഫ് മണിയാട്ടുകുടി, ഹജ്ജ് അസി. സെക്രട്ടറി ടി.കെ അബ്ദുറഹിമാന്. കോഡിനേറ്റര്‍ എന്‍.പി ഷാജഹാന് എന്നിവര്‍ ചേര്‍ന്നു സ്വീകരിച്ചു. ഹജ്ജ് ഹൗസില്‍ അപേക്ഷകര്‍ക്കു വിപുലമായ സൗകര്യമൊരുക്കിയതില്‍ കേന്ദ്ര ഹജ്ജ് കമ്മിറ്റി ചെയര്മാന് അഭിനന്ദനം അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."