HOME
DETAILS
MAL
മോഷണ കേസിലെ പ്രതികള്‍ അറസ്റ്റില്‍
backup
January 25 2017 | 20:01 PM
പഴയങ്ങാടി: കണ്ണപുരം-മൊട്ടമ്മല്‍ പോസ്റ്റോഫിസില്‍ മോഷണം നടത്തിയ പ്രതികള്‍ അറസ്റ്റിലായി. പാപ്പിനിശ്ശേരി ഗേറ്റിനു സമീപത്തെ കെ മന്‍സൂര്‍(33), കല്ല്യാശ്ശേരിയിലെ സി.പി ബഷീര്‍(30) എന്നിവരെയാണ് കണ്ണപുരം എസ്.ഐ ബിനു മോഹനനും സംഘവും അറസ്റ്റു ചെയ്തത്. കഴിഞ്ഞ വര്‍ഷം ഡിസംബര്‍ 27ന് മൊട്ടമ്മല്‍ പോസ്റ്റോഫിസിലെ പാര്‍സല്‍ സാധനങ്ങളിലുള്പ്പെട്ട മൂന്ന് മൊബൈല്‍ഫോണും മേശ വലിപ്പിലുണ്ടായിരുന്ന 500 രൂപയുമാണ് മോഷണം പോയത്. സംഭവത്തില്‍ അന്വേഷണം നടത്തുന്നതിനിടെ പ്രതികളിലൊരാള്‍ മോഷ്ടിച്ച മൊബൈല്‍ ഫോണ്‍ ഉപയോഗിച്ചതാണ് പ്രതികളെ പിടികൂടാന്‍ സഹായമായത്. മന്‍സൂറിന്റെ പേരില്‍ മൂന്ന് വധശ്രമക്കേസും രണ്ടു വീതം മോഷണ കേസും കഞ്ചാവ് കേസും നിലവിലുണ്ട്. ബഷീര്‍ കഞ്ചാവ് കേസില്‍ പ്രതിയാണ്. കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്‍ഡ് ചെയ്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."