അളവ് തൂക്ക ഉപകരണം ഉപയോഗിക്കാതെ പാചക വാതക വിതരണം
കാക്കനാട്: അളവ് തൂക്ക ഉപകരണം ഉണ്ടായിട്ടും ഉപയോഗിക്കാതെ പാചക വാതക വിതരണം. ഗ്യാസ് ഏജന്‍സികളുടെ പാചക വാതക വിതരണ വാഹനങ്ങളില്‍ അളവ് തൂക്ക ഉപകണങ്ങളുണ്ടെങ്കിലും ഉപയോഗിക്കാറില്ല. പാചക വാതകത്തിന്റെ അളവ് ഉറപ്പ് വരുത്തി ഉപയോക്താക്കള്‍ക്കു പാചക വാതകം വിതണം ചെയ്യണമെന്ന് നിയമം അനുശാസിക്കുണ്ടെങ്കിലും ഒരിക്കല്‍ പോലും ഉപയോഗിക്കാറില്ലെന്ന് ലീഗല്‍ മെട്രോളജി വകുപ്പ് നടത്തിയ പരിശോധനയില്‍ കണ്ടെത്തി. അളവ് തൂക്കം ഉറപ്പ് വരുത്തേണ്ട ചുമതല പാചക വാതക ഏജന്‍സികള്‍ക്കാണ്. എന്നാല്‍ മിക്ക ഏജന്‍സികള്‍ വാഹനത്തില്‍ അളവ് തൂക്ക ഉപകണം സൂക്ഷിക്കാറുണ്ടെങ്കിലും ഉപയോഗിക്കാറില്ല.
ഗാര്‍ഹിക ഉപയോഗത്തിനുള്ള സിലിണ്ടറിന്റെ തൂക്കം 14.2 കിലോയാണ്. പക്ഷേ, ഇതിനുള്ളില്‍ പാചക വാതകത്തിന്റെ അളവ് എത്രയുണ്ടെന്ന് ആരും തിരക്കാറില്ല. അഥവാ ചോദ്യംചെയ്താല്‍ ജനമധ്യത്തില്‍ വച്ച് അപമാനിക്കപ്പെടുന്ന സാഹചര്യവുമാണ്. സ്വകാര്യ ഏജന്‍സികള്‍ പലതരത്തില്‍ തൂക്കത്തില്‍ കൃത്രിമം കാട്ടി ഉപഭോക്താക്കളെ പിഴിയുന്ന പ്രവണത കൂടുതലാണ്.
ചിലര്‍ സിലിണ്ടറിനുള്ളില്‍ ഗ്യാസിനൊപ്പം വെള്ളമൊഴിച്ചാണ് തട്ടിപ്പ് നടത്തുന്നത്. മൂന്നോ നാലോ ലിറ്റര്‍ വെള്ളം അകത്തുണ്ടെങ്കിലും ഉപഭോക്താവ് അറിയില്ല. ഗ്യാസ് തീര്‍ന്നതിനുശേഷം സിലിണ്ടറിന് പതിവിലധികം ഭാരം തോന്നുന്നുവെങ്കില്‍ കുലുക്കി നോക്കിയാല്‍ മതി, വെള്ളമുണ്ടെങ്കില്‍ അറിയാം.
പാചക വാതക സിലിണ്ടറിനുള്ളില്‍ വെള്ളം കണ്ടെത്തിയാല്‍ അത് മാറ്റി വേറെ കുറ്റി കൊടുക്കണമെന്നാണ് നിബന്ധന. എന്നാല്‍, ചിലപ്പോള്‍ ഏജന്‍സി അധികൃതര്‍ ഇതിന് തയ്യാറാകുന്നില്ലെന്ന് ഉപഭോക്താക്കള്‍ പറയുന്നു. അളവില്‍ കുറവുണ്ടെന്ന് വ്യാപക പരാതി ഉയര്‍ന്നതിനെ തുടര്‍ന്ന് ലീഗല്‍ മെട്രോളജി അധികൃതര്‍ പാചക വാതക ഏജന്‍സികളുടെ വാഹനങ്ങള്‍ കേന്ദ്രീകരിച്ച് നടത്തിയ പരിശോധയില്‍ നിയമ ലംഘനം കണ്ടെത്തിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."