HOME
DETAILS

മദ്യശാലകള്‍ മാറ്റി സ്ഥാപിക്കുന്നതിനെതിരേ പ്രതിഷേധം ശക്തം

  
backup
January 28 2017 | 07:01 AM

%e0%b4%ae%e0%b4%a6%e0%b5%8d%e0%b4%af%e0%b4%b6%e0%b4%be%e0%b4%b2%e0%b4%95%e0%b4%b3%e0%b5%8d%e2%80%8d-%e0%b4%ae%e0%b4%be%e0%b4%b1%e0%b5%8d%e0%b4%b1%e0%b4%bf-%e0%b4%b8%e0%b5%8d%e0%b4%a5%e0%b4%be%e0%b4%aa

കൊട്ടിയത്തെ ബിവറേജസ് കേന്ദ്രം മാറ്റി സ്ഥാപിക്കുന്നതിനെതിരേ ഹര്‍ത്താല്‍ നടത്തി

കൊട്ടിയം: കണ്ണനല്ലൂര്‍ തഴുത്തല വാലി മുക്കില്‍ വിദേശമദ്യവില്‍പ്പനശാല സ്ഥാപിക്കാനുള്ള നീക്കത്തിനെതിരേ ഇന്നലെ തൃക്കോവില്‍വട്ടം ഗ്രാമപഞ്ചായത്ത് പരിധിയില്‍ ഹര്‍ത്താല്‍ ആചരിച്ചു. ഹര്‍ത്താല്‍ സമാധാനപരമായിരുന്നു.
കണ്ണനല്ലൂര്‍, വടക്കേമുക്ക്,പാലമുക്ക്, മുഖത്തല, തഴുത്തല ഭാഗങ്ങളിലെ കടകള്‍ അടഞ്ഞു കിടന്നു. എന്നാല്‍ ദേശസാത്കൃത ബാങ്കുകളും കെ.എസ്.എഫ്.ഇ അടക്കമുള്ള സ്ഥാപനങ്ങളും അടച്ചിട്ടത് ജനങ്ങളെ വലച്ചു.
അതിനിടെ സര്‍ക്കാര്‍ മദ്യ വില്‍പനശാല കൊട്ടിയത്തുനിന്നു മാറ്റി കണ്ണനല്ലൂര്‍ വാലി മുക്കില്‍ സ്ഥാപിക്കുന്നതിനെതിരേ ബഹുജന പ്രക്ഷോഭം കൂടുതല്‍ ശക്തമായി. വിവിധ സംഘടനകളുടെ നേതൃത്വത്തില്‍ സമരസമതിക്ക് അഭിവാദ്യം അര്‍പ്പിച്ച് പ്രകടനങ്ങള്‍ നടന്നു.
വാലിമുക്കില്‍ പുതിയ മദ്യ വില്‍പ്പനശാലയിലേക്ക് മദ്യം ഇറക്കുവാന്‍ പൊലിസ് സംരക്ഷണം ആവശ്യപ്പെട്ട് അധികൃതര്‍ കത്ത് നല്‍കിയിട്ടുള്ളതിനാല്‍ പൊലിസിന് സംരക്ഷണം നല്‍കേണ്ടി വരുമെന്നും കൊട്ടിയം പൊലിസ് സമരസമിതി ഭാരവാഹികളെ അറിയിച്ചിട്ടുണ്ട്.
എന്ത് വില കൊടുത്തും മദ്യം ഇറക്കുന്നത് തടയുമെന്ന നിലപാടിലാണ് സമരസമിതി നിലകൊള്ളുന്നത്. പ്രദേശവാസികളായ സ്ത്രീകളും കുട്ടികളും സമരപ്പന്തലില്‍ സമരസമിതിയ്ക്ക് പിന്തുണയറിയിച്ച് എത്തുന്നുണ്ട്.

മദ്യവില്‍പന ശാല മാറ്റിസ്ഥാപിക്കുന്നതിനുള്ള നീക്കം അനുവദിക്കില്ല: സംയുക്ത സമരസമിതി

കൊട്ടാരക്കര: ബസ്റ്റാന്‍ഡിന് സമീപമുള്ള ബിവറേജ് മദ്യവില്‍പന ശാല കൃപാനഗറിലേയ്ക്ക് മാറ്റി സ്ഥാപിക്കുന്നതിനുള്ള നീക്കം അനുവദിക്കില്ലെന്ന് സംയുക്ത സമരസമിതി പ്രഖ്യാപിച്ചു. സ്ത്രീകളും കുട്ടികളുമടക്കമുള്ളവര്‍ തിങ്ങിപ്പാര്‍ക്കുന്ന സ്ഥലത്ത് ചില പ്രത്യേക കേന്ദ്രങ്ങളുടെ രഹസ്യ നീക്കത്തിന്റെ ഭാഗമായാണ് ബിവറേജ് മാറ്റി സ്ഥാപിക്കുവാന്‍ തീരുമാനിച്ചിട്ടുള്ളത്.
സ്‌കൂള്‍ കുട്ടികള്‍ ഉള്‍പ്പെടെ ധാരാളം യാത്രക്കാര്‍ കടന്നുപോകുന്ന കൃപാനഗര്‍ റോഡിന്റെ വശത്ത് വന്‍ തുക വാടക നല്‍കിയാണ് ബിവറേജ് ഔട്ട്‌ലറ്റ് കൊണ്ടുവരുന്നതിന് നീക്കം നടത്തിയത്.
മദ്യവില്‍പനശാല മാറ്റി സ്ഥാപിക്കുന്നതിനെതിരേയുള്ള കൃപാനഗറില്‍ നടന്ന സമരപരിപാടിയില്‍ നിരവധിയാളുകള്‍ പങ്കെടുത്തു. ബിവറേജ് ഔട്ട്‌ലറ്റിനെതിരേ ശക്തമായ സമരപരിപാടികള്‍ സംഘടിപ്പിക്കുവാന്‍ യോഗം തീരുമാനിച്ചു. മുനിസിപ്പല്‍ കൗണ്‍സിലര്‍ ഷംല അധ്യക്ഷയായി. മുനിസിപ്പല്‍ വൈസ് ചെയര്‍മാന്‍ എ. ഷാജു ഉദ്ഘാടനം ചെയ്തു. വിവിധ കക്ഷി നേതാക്കളായ എസ്.ആര്‍ രമേശ്, ജേക്കബ് വര്‍ഗീസ് വടക്കടത്ത്, കോശി കെ ജോണ്‍, ശങ്കരന്‍കുട്ടി, സോമശേഖരന്‍നായര്‍, പുലമണ്‍ ബിജു, ജെ.എം.ജെ മനു, പെരുംകുളം സുരേഷ്, പവിജാപത്മന്‍, സലാഹുദ്ദീന്‍, ഷെമീന, ഖരീം, കുഞ്ഞുമോന്‍, ബിജു ഷംസുദ്ദീന്‍, സലീം, നിസാര്‍ സംസാരിച്ചു.


ജനവാസ മേഖലയില്‍ മദ്യശാലകള്‍ സ്ഥാപിക്കുന്നത് ഉചിതമല്ല: എന്‍.കെ പ്രേമചന്ദ്രന്‍ എം.പി

അഞ്ചല്‍: ജനങ്ങള്‍ തിങ്ങിപ്പാര്‍ക്കുന്നിടങ്ങളില്‍ മദ്യശാലകള്‍ സ്ഥാപിക്കുന്നത് ജനങ്ങളുടെ സൈ്വര്യ ജീവിതത്തെ തകര്‍ക്കുമെന്നും ഇത്തരം നടപടികള്‍ സ്വീകരിക്കുന്നത് ഒട്ടും ഉചിതമല്ലെന്നും എന്‍.കെ.പ്രേമചന്ദ്രന്‍ എം.പി അഭിപ്രായപ്പെട്ടു.
അഞ്ചല്‍ പനയഞ്ചേരിയിലെ ജനവാസ മേഖലയിലേക്ക് മാറ്റി സ്ഥാപിച്ച ബിവറേജസിന്റെ ചില്ലറ വില്‍പനശാലയ്‌ക്കെതിരേ ജനകീയ സമരസമിതി നടത്തുന്ന പ്രതിഷേധ സമരത്തിന് പിന്തുണ പ്രഖ്യാപിച്ച് നടത്തിയ സമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. എല്ലാ മദ്യശാലകളും ദേശീയ സംസ്ഥാന പാതകളില്‍ നിന്നും അഞ്ഞൂറ് മീറ്റര്‍ ഉള്ളിലേക്ക് മാറ്റി സ്ഥാപിക്കണമെന്ന സുപ്രിം കോടതി വിധിയെ ദുര്‍വ്യാഖ്യാനം ചെയ്താണ് ഇപ്പോള്‍ മദ്യശാലകള്‍ മാറ്റുന്നതെന്ന് അദ്ദേഹം തുടര്‍ന്നു പറഞ്ഞു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മല്ലു ഹിന്ദു വാട്സ്ആപ്പ് ഗ്രൂപ്പ്; വീണ്ടും അന്വേഷണത്തിനൊരുങ്ങി പൊലിസ്

Kerala
  •  22 days ago
No Image

കറന്റ് അഫയേഴ്സ്-21-11-2024

PSC/UPSC
  •  22 days ago
No Image

മദ്യനയ അഴിമതി; കെജ് രിവാളിന് എതിരായ വിചാരണ സ്റ്റേ ചെയ്യാൻ വിസമ്മതിച്ച് ഹൈകോടതി

National
  •  22 days ago
No Image

സിനിമാ വ്യവസായത്തെ നിയന്ത്രിക്കാന്‍ പെരുമാറ്റച്ചട്ടം വേണം; ഡബ്ല്യു.സി.സി ഹൈക്കോടതിയില്‍

Kerala
  •  22 days ago
No Image

നഴ്‌സിങ് വിദ്യാര്‍ഥിനിയുടെ മരണത്തില്‍ പ്രതിഷേധം; പത്തനംതിട്ടയില്‍ നാളെ കെ.എസ്.യു വിദ്യാഭ്യാസ ബന്ദ്

Kerala
  •  22 days ago
No Image

ലഗേജിനായി ഇനി കാത്തിരിക്കേണ്ടി വരില്ല; ദുബൈയിലെ ഈ എയർപോർട്ട് വഴിയുള്ള യാത്രക്കാർക്ക് കൂടുതൽ സൗകര്യങ്ങൾ ഒരുക്കുന്നു

uae
  •  22 days ago
No Image

ഓണ്‍ലൈനില്‍ വാങ്ങിയ ഹെയർ ഡ്രയർ പൊട്ടിത്തെറിച്ച് യുവതിയുടെ ഇരു കൈപ്പത്തികളും അറ്റുപോയി

National
  •  22 days ago
No Image

യുഎഇയിൽ ദേശീയ പ്രതിരോധ കുത്തിവയ്പ്‌പ് പദ്ധതിയിലൂടെ ജനസംഖ്യയുടെ 90 ശതമാനത്തിലേറെ ജനങ്ങളും സുരക്ഷിതരെന്ന് കണക്കുകൾ

uae
  •  22 days ago
No Image

സ്വകാര്യ ബസ് ഇടിച്ച് വീട്ടമ്മയ്ക്ക് ദാരുണാന്ത്യം

Kerala
  •  22 days ago
No Image

ദുബൈ റൺ 2024; നവംബർ 24 ന് ദുബൈയിലെ നാല് റോഡുകള്‍ താല്‍ക്കാലികമായി അടച്ചിടും

uae
  •  22 days ago