HOME
DETAILS
MAL
മദ്യ നിരോധനം ഉറപ്പു നല്‍കുന്നവര്‍ക്ക് വോട്ട്
backup
January 28 2017 | 19:01 PM
ഡെറാഡൂണ്‍: മദ്യനിരോധനം ഉറപ്പു നല്‍കുന്നവര്‍ക്ക് മാത്രം വോട്ടെന്നാണ് ഇത്തവണ ഉത്തരാഖണ്ഡിലെ ചില ഗ്രാമീണ മേഖലകളിലെ വോട്ടര്‍മാര്‍ സ്ഥാനാര്‍ഥികള്‍ക്ക് മുന്നില്‍ വയ്ക്കുന്ന ഉപാധികള്‍. ഉത്തര കാശി, തെഹ്്‌രി ജില്ലകളിലുള്ള ചാച്ച്ഖണ്ഡ്, റാണ്‍കാണ്ഡിയാല്‍, ഗണേശ്പൂര്‍, തുടങ്ങിയ ഗ്രാമങ്ങളിലുള്ളവരാണ് തങ്ങളുടെ ആവശ്യം സ്ഥാനാര്‍ഥികള്‍ക്ക് മുന്നില്‍ വച്ചത്.
ഈ ആവശ്യത്തിന് ഉറപ്പു നല്‍കാന്‍ ആര്‍ക്കെങ്കിലും കഴിയുമോയെന്ന ചോദ്യവും അവര്‍ ഉന്നയിക്കുന്നുണ്ട്. ഗ്രാമങ്ങളിലെല്ലാം മദ്യശാലകള്‍ പ്രവര്‍ത്തിയ്ക്കുന്നുണ്ട്. ഇവയെല്ലാം അടച്ചുപൂട്ടണമെന്ന ആവശ്യം ഏറ്റവും കൂടുതല്‍ ഉന്നയിയ്ക്കുന്നത് സ്ത്രീകള്‍ തന്നെയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."