കേരള ശാസ്ത്ര കോണ്‍ഗ്രസ് ഇന്ന് സമാപിക്കും
തിരുവല്ല: വിദേശ രാജ്യങ്ങള്‍ പലതും ന്യൂക്ലിയര്‍ ഫിസിക്സിന്റെ സാധ്യതകള്‍ മികച്ച രീതിയില്‍ നിത്യജീവിതത്തില്‍ പ്രയോജനപ്പെടുത്തുമ്പോള്‍ ഇന്ത്യ ഇക്കാര്യത്തില്‍ പിന്നിലാണെന്ന് സാഹ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ന്യൂക്ലിയര്‍ ഫിസിക്സിന്റെ മുന്‍ ഡയറക്ടര്‍ ഡോ. മിലന് കെ. സന്യാല്‍. തിരുവല്ല മാര്‍ത്തോമ കോളജില്‍ നടക്കുന്ന കേരള ശാസ്ത്ര കോണ്‍ഗ്രസില്‍ ഡോ. പി.കെ. അയ്യങ്കാര്‍ മെമ്മോറിയല്‍ പ്രഭാഷണത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇന്ത്യയില്‍ ഇതിന്റെ സങ്കേതങ്ങള്‍ ലഭ്യമാണ്. എന്നാല്‍ നാം അത് പ്രയോജനപ്പെടുത്തുന്നില്ല.
നാനോ സയന്‍സിലും മറ്റു രാജ്യങ്ങള്‍ ഏറെ മുന്നേറി. എന്നാല്‍ ഇവിടെ വിരലില്‍ എണ്ണാവുന്ന സ്ഥാപനങ്ങളാണ് ഈ രംഗത്ത് കാര്യമായി പ്രവര്‍ത്തിക്കുന്നത്. ശാസ്ത്രത്തിന്റെ സാധ്യതകള്‍ പരമാവധി പ്രയോജനപ്പെടുത്താന്‍ നമുക്ക് സാധിക്കണമെന്ന് അദ്ദേഹം പറഞ്ഞു.
കേരള ശാസ്ത്ര കോണ്‍ഗ്രസ് ഇന്ന് സമാപിക്കും. ഉച്ചയ്ക്ക് രണ്ടിന് നടക്കുന്ന സമാപന സമ്മേളനം വിദ്യാഭ്യാസ മന്ത്രി പ്രൊഫ. സി. രവീന്ദ്രനാഥ് ഉദ്ഘാടനം ചെയ്യും. ജലവിഭവ മന്ത്രി മാത്യു ടി. തോമസ് അധ്യക്ഷനാകും. കെ.എസ്.സി.എസ്.ടി.ഇ എക്സിക്യൂട്ടീവ് വൈസ് പ്രസിഡന്റ് ഡോ. സുരേഷ് ദാസ്, ഐ.എന്‍.എസ്.എ സീനിയര്‍ ശാസ്ത്രജ്ഞന് പ്രൊഫ. കെ.പി. ഗോപിനാഥ് പങ്കെടുക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."