HOME
DETAILS
MAL
ഏറാമലയില്‍ വ്യാജവാറ്റ് പിടികൂടി
backup
January 30 2017 | 04:01 AM
എടച്ചേരി: ഏറാമല ഗ്രാമ പഞ്ചായത്തില്‍ പുഴയോരം കേന്ദ്രീകരിച്ച് നടത്തുന്ന വന്‍ വ്യാജവാറ്റ് പിടികൂടി. കളിയാം വെളളി മാഹി കനാലിനോട് ചേര്‍ന്ന തുരുത്തിയോട് അടുത്ത തൈക്കണ്ടം ഭാഗത്തുനിന്നാണ് അയ്യായിരം ലിറ്ററോളം വരുന്ന വാറ്റുചാരായവുംഅനുബന്ധ ഉപകരണങ്ങളും പിടികൂടിയത്.
വിവരം ലഭിച്ചതിനെ തുടര്‍ന്ന് എടച്ചേരി പൊലിസാണ് ഇന്നലെ വൈകുന്നേരത്തോടെ വാറ്റു കേന്ദ്രത്തിലെത്തി ചാരായവും മറ്റും പിടികൂടിയത്. വ്യാജവാറ്റു നടത്തുന്നവരെ കുറിച്ച് വിവരങ്ങളൊന്നും ലഭ്യമായിട്ടില്ല.
എടച്ചേരി എസ് ഐ, എന്‍ യൂസുഫിന്റെ നേതൃത്വത്തില്‍ എ.എസ.് ഐ പ്രശാന്ത്, ഹരിദാസന് മണ്ണുക്കണ്ടി, കെ. മനോജ്, വി.പി ബിനീഷ്, മനോജന്, എം.എസ് .പിക്കാരായ അനിതാബ്, ലിനീഷ് എന്നിവര്‍ ചേര്‍ന്നാണ് വ്യാജവാറ്റു പിടികൂടിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."