ഫ്രഞ്ച് ഓപണ്‍: മുറെ, മുഗുരുസ മുന്നോട്ട്
പാരിസ്: ഫ്രഞ്ച് ഓപണ്‍ ടെന്നിസിന്റെ പുരുഷ വിഭാഗം സിംഗിള്‍സില്‍ ആന്‍ഡി മുറെയും നിഷികോരിയും അവസാന 16ല്‍ കടന്നു. മുറെ കാര്‍ലോവിക്കിനെയാണ് പരാജയപ്പെടുത്തിയത്. സ്‌കോര്‍ 1-6, 4-6, 6-7. നിഷികോരി വെര്‍ഡാസ്‌കോയെയാണ് വീഴ്ത്തിയത്. സ്‌കോര്‍ 6-3, 6-4, 3-6,2-6,6-4.മറ്റു മത്സരങ്ങളില്‍ ഗാസ്‌കെറ്റ് കിര്‍ഗിയോസിനെയും റാവോനിക് മാര്‍ട്ടിനെയും പരാജയപ്പെടുത്തി.
വനിതാ വിഭാഗം പോരാട്ടത്തില്‍ ഗാര്‍ബിന്‍ മുഗുരുസ സാമന്ത സ്‌ടോസര്‍ എന്നിവരും അവസാന 16ലെത്തിയിട്ടുണ്ട്. മുഗുരുസ 6-3, 6-0 എന്ന സ്‌കോറിന് വിക്‌മേയറെയാണ് പരാജയപ്പെടുത്തിയത്. സ്‌ടോസര്‍ 6-3, 6-7, 7-5 എന്ന സ്‌കോറിന് സഫറോവയെ പരാജയപ്പെടുത്തുകയായിരുന്നു. മറ്റൊരു മത്സരത്തില്‍ റോജേഴ്‌സ് ക്വിറ്റോവയെ അട്ടിമറിച്ചു. സ്‌കോര്‍ 6-0, 6-7, 6-0. ശേഷിച്ച മത്സരങ്ങളില്‍ സിമോണ ഹാലെപ് ഒസാകയെയും റാഡ്വന്‍സ്‌ക സ്‌ട്രൈക്കോവയെയും വീഴ്ത്തി.
പുരുഷ വിഭാഗം ഡബിള്‍സില്‍ രോഹന്‍ ബൊപ്പണ്ണ-ഫ്‌ളോറിന്‍ മെര്‍ഗി സഖ്യം ബാരെര്‍-ഹാലെസ് സഖ്യത്തെ പരാജയപ്പെടുത്തി മൂന്നാം റൗണ്ടില്‍ കടന്നു. സ്‌കോര്‍ 6-3, 6-4.
അതേസമയം കൈക്കുഴയ്‌ക്കേറ്റ പരുക്ക് രൂക്ഷമായതിനെ തുടര്‍ന്ന് റാഫേല്‍ നദാല്‍ ടൂര്‍ണമെന്റില്‍ നിന്ന് പിന്‍മാറി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."