മിസ് യൂനിവേഴ്സ് മത്സരത്തിലെ ചോദ്യങ്ങളില്‍ ട്രംപും അഭയാര്‍ഥി വിലക്കും
മനില: ലോക സുന്ദരി മത്സരത്തില്‍ വിജയികളെ തെരഞ്ഞെടുക്കാനുള്ള ചോദ്യങ്ങള്‍ അഭയാര്‍ഥികളെ തടയലും ട്രംപിന്റെ പ്രസിഡന്റ് പദവും വിഷയമായി. ആഗോള അഭയാര്‍ഥി പ്രശ്നത്തെ കുറിച്ചുള്ള ചോദ്യത്തിനുള്ള മറുപടിയാണ് ഫ്രഞ്ച് സ്വദേശി ഐറിസിനെ വിശ്വസുന്ദരിയായി തെരഞ്ഞെടുത്തത്. അതിര്‍ത്തികള്‍ തുറന്നിടേണ്ടതിന്റെ ആവശ്യകതയെ കുറിച്ച് ഐറിസ് വിശദീകരിച്ചു.
ജനങ്ങള്‍ക്ക് സ്വതന്ത്രമായി സഞ്ചരിക്കാനാകണം. ആരെങ്കിലും അത് തടഞ്ഞാല്‍ നമുക്ക് അതിര്‍ത്തി തുറന്നിടാന്‍ കഴിയണം. ട്രംപിനെ ഉദ്ദേശിച്ച് ഐറിസ് മറുപടി നല്കി. തുറന്ന അതിര്‍ത്തികളാണ് ലോകത്തിന് ആവശ്യമെന്നും മനുഷ്യര്‍ക്കിടയില്‍ മതില്‍ക്കെട്ടുന്നത് ഉചിതമല്ലെന്നുമായിരുന്നു അവരുടെ മറുപടി.
ഫൈനല്‍ റൗണ്ടിലെത്തിയ മിസ് കെനിയയോട് ട്രംപിന്റെ ഭരണത്തെ കുറിച്ചായിരുന്നു ചോദ്യം. ട്രംപിനെ പ്രസിഡന്റായി അംഗീകരിക്കാനാകില്ലെന്നും ഒബാമയെ പിന്തുണക്കില്ലെന്നും ഹിലരി പ്രസിഡന്റാകണമെന്നും അവര്‍ മറുപടി നല്കി. മൂന്നാമതെത്തിയ മിസ് കൊളംബിയക്കും ട്രംപിന് ലോകത്ത് സമാധാനമുണ്ടാക്കാന്‍ കഴിയില്ലെന്ന് അഭിപ്രായപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."