വാര്‍ഷിക പദ്ധതി പൂര്‍ത്തീകരണം; കര്‍ശന നിര്‍ദേശങ്ങളുമായി സര്‍ക്കാര്‍
മാനന്തവാടി: സാമ്പത്തിക വര്‍ഷം അവസാനിക്കാനിരിക്കെ ഗ്രാമപഞ്ചായത്തുകളിലെ വാര്‍ഷിക പദ്ധതി നിര്‍വഹണം കാലാവധിക്ക് മുന്‍പ് പൂര്‍ത്തിയാക്കാന്‍ കര്‍ശന നിര്‍ദേശങ്ങളുമായി സര്‍ക്കാര്‍.
ഇതു പ്രകാരം മാര്‍ച്ച് 31 വരെ ഗുരുതര ആരോഗ്യ പ്രശ്‌നങ്ങളുടെ പേരിലല്ലാതെ അവധികള്‍ അനുവദിക്കില്ലെന്നും സ്ഥാനക്കയറ്റവും സ്ഥലം മാറ്റവും ലഭിച്ച ഉദ്യോഗസ്ഥര്‍ അടിന്തരമായി പുതിയ ജോലികളില്‍ പ്രവേശിക്കണമെന്നും സര്‍ക്കാര്‍ നിര്‍ദേശത്തിലുണ്ട്.
ഗ്രാമ പഞ്ചായത്തുകളില്‍ വാര്‍ഷിക പദ്ധതികളുടെ പൂര്‍ത്തീകരണം, പഞ്ചവത്സര പദ്ധതികളുടെ രൂപീകരണം, നവകേരളമിഷന്‍ നടത്തിപ്പ്, നികുതി സ്വീകരിക്കല്‍ തുടങ്ങിയവയുടെ പ്രവര്‍ത്തനങ്ങള്‍ മാര്‍ച്ച് 31ന് മുന്‍പായി തീര്‍ക്കുന്നതിനാണ് സര്‍ക്കാര്‍ പുതിയ നിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ചത്. പഞ്ചായത്ത് ഡയറക്ടര്‍ പി ബാലകിരണാണ് ഇത് സംബന്ധിച്ച നിര്‍ദ്ദേശങ്ങള്‍ പഞ്ചായതത് സെക്രട്ടറി ഉള്‍പ്പെടെ മുഴുവന്‍ ഉന്നത ഉദ്യോഗസ്ഥര്‍ക്കും നല്‍കിയിരിക്കുന്നത്.
പഞ്ചായത്തിലെ മുഴുവന്‍ ജീവനക്കാരെയും ഏകോപിപിച്ചുകൊണ്ടാണ് പ്രവര്‍ത്തനങ്ങള്‍ നടന്നു വരുന്നത്. എന്നാല്‍ ജില്ലയിലെ മിക്ക പഞ്ചായത്തുകളിലും ആവശ്യത്തിന് ജീവനക്കാരില്ലാത്തത് ഓഫിസുകളിലെത്തുന്ന പൊതുജനങ്ങള്‍ക്കുള്‍പ്പെടെ പ്രയാസകരമായിരിക്കുകയാണ്. ഇതിനിടയില്‍ സ്ഥലം മാറ്റവും സ്ഥാനക്കയറ്റവും ലഭിച്ച ഉഗ്യോഗസ്ഥര്‍ വിടുതല്‍ ചെയ്യുകയോ നിശ്ചയിച്ച ഓഫിസുകളില്‍ ജോലിക്ക് ചേരുകയോ ചെയ്തിട്ടില്ലെന്നും സര്‍ക്കാര്‍ ശ്രദ്ധയില്‍ പെട്ടതിനെ തുടര്‍ന്നാണ് സര്‍ക്കാര്‍ അടിയന്തിര പ്രാധാന്യത്തോടെ സര്‍ക്കുലര്‍ ഇറക്കിയത്.
ഇത് പ്രകാരം ഇത്തരത്തില്‍ സ്ഥലം മാറ്റവും സ്ഥാനക്കയറ്റവും ലഭിച്ചിട്ട് പുതിയ സ്ഥലങ്ങളില്‍ ചുമതല ഏറ്റെടുക്കാത്ത ജീവനക്കാര്‍ക്ക്് സര്‍ക്കാര്‍ നല്‍കിയിരുന്ന സാവകാശം ഇനിയുണ്ടാവില്ല.
ഇവര്‍ തൊട്ടടുത്ത ദിവസം തന്നെ ജോലിയില്‍ പ്രവേശിക്കണം. ജീവനക്കാര്‍ക്ക് ലീവ് അനുവദിക്കുന്നതിലും നിയന്ത്രണങ്ങളുണ്ട്. ഇതോടെ നിലവില്‍ മെഡിക്കല്‍ ഗ്രൗണ്ടില്ലാതെ അവധിയിലുള്ള മുഴുവന്‍ ജീവനക്കാരും അവധി റദ്ദ് ചെയ്ത് ജോലിയില്‍ തിരികെ പ്രവേശിക്കേണ്ടിവരും. പഞ്ചായത്ത് സെക്രട്ടറിമാരുടെ ദീര്‍ഘകാല അവധികള്‍ക്കുള്ള അപേക്ഷകള്‍ ഡെപ്യൂട്ടി ഡയരക്ടര്‍മാര്‍ പഞ്ചായത്ത് ഡയരക്ടര്‍മാര്‍ക്ക് നല്‍കേണ്ടതാണെന്നും സര്‍കുലറില്‍ നിര്‍ദേശമുണ്ട്. സര്‍ക്കാര്‍ നിര്‍ദേശം നടപ്പിലായാല്‍ പദ്ധതി നിര്‍വ്വഹണത്തില്‍ 23 ശതമാനം മാത്രം പൂര്‍ത്തിയാക്കിയ ജില്ലക്ക് മാര്‍ച്ച് അവസാനിക്കുന്നതോടെ ഭേദപ്പെട്ട നിലകൈവരിക്കാനാവുമെന്നാണ് പ്രതീക്ഷ.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."