തുടങ്ങനാട്ട് കത്തിക്കുത്തില്‍ ഒരാള്‍ക്ക് ഗുരുതര പരുക്ക്
മുട്ടം: തുടങ്ങനാട് റാണിഗിരി ജങ്ഷനിലുണ്ടായ കത്തിക്കുത്തില്‍ ഒരാള്‍ക്കു ഗുരുതര പരുക്ക്. ഇന്നലെ രാവിലെ 7.30നാണു സംഭവം. തുടങ്ങനാട് പടിഞ്ഞാറയില്‍ ടോമിച്ചന് ജോസിനാണ് പരുക്കേറ്റത്. സംഭവവുമായി ബന്ധപ്പെട് തുടങ്ങനാട് സ്വദേശി പാപ്പച്ചി ഒളിവിലാണ്.
റാണിഗിരി ജങ്ഷനിലുള്ള അഭിലാഷ് എന്നയാളുടെ ചായക്കടയില്‍ ചായകുടിക്കാനെത്തിയ ടോമിച്ചനെ മുന്‍ വൈരാഗ്യത്തിന്റെ പേരില്‍ പാപ്പച്ചി അക്രമിക്കുകയായിരുന്നു. നെഞ്ചിലും തലയ്ക്കും കൈകളിലും കുത്തേറ്റ ടോമിച്ചനെ തൊടുപുഴയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തുടങ്ങനാട് പ്രവര്‍ത്തനമാരംഭിക്കാന്‍ പോകുന്ന സ്പൈസസ് പാര്‍ക്കിനു വേണ്ടി സ്ഥലമേറ്റെടുക്കുന്നതു സംബന്ധിച്ച തര്‍ക്കമാണ് അക്രമത്തില്‍ കലാശിച്ചത്.
ടോമിച്ചന്റെ സ്ഥലം സര്‍ക്കാര്‍ ഏറ്റെടുക്കുന്നതിനെതിരേ ഇയാള്‍ കോടതിയില്‍നിന്ന് സ്റ്റേ വാങ്ങിയിരുന്നു. ഇതുമൂലം സമീപവാസിയായ പാപ്പച്ചിയുടെ സ്ഥലവും ഏറ്റെടുക്കുന്നതിനു തടസം നേരിട്ടു. ടോമിച്ചന്റെ വസ്തു പാര്‍ക്കിനായി വിട്ടുകൊടുക്കണമെന്ന് പാപ്പച്ചി പലതവണ ആവശ്യപ്പെട്ടതാണ്. ഇതിനു വഴങ്ങാത്തതാണ് പാപ്പച്ചിയെ പ്രകോപിപ്പിച്ചതെന്നു കരുതുന്നു. ഒളിവില്‍പോയ പ്രതിക്കായി മുട്ടം പൊലിസ് അന്വേഷണം നടത്തിവരികയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."