സഹകരണ ബാങ്ക് അഴിമതി:സി.പി.എം രണ്ടാംഘട്ട സമരം ഇന്ന്
മാവേലിക്കര: താലൂക്ക് സഹകരണ ബാങ്ക് അഴിമതിക്കെതിരെ സി.പി.എമ്മിന്റെ നേതൃത്വത്തില്‍ നടക്കുന്ന രണ്ടാം ഘട്ട സമരം ഇന്ന് വൈകിട്ട് 3 മണിക്ക് മാവേലിക്കര കെ.എസ്.ആര്‍.ടി.സി ജങ്ഷനില്‍ സി.പി.എം ആലപ്പുഴ ജില്ലാ സെക്രട്ടറി സജി ചെറിയാന്‍ ഉദ്്ഘാടനം ചെയ്യും.
അഴിമതിക്ക് നേതൃത്വം നല്‍കിയ ബാങ്ക് ഭരണ സമിതി അടിയന്തിരമായി പിരിച്ചു വിടുക, കഴിഞ്ഞ കാലങ്ങളില്‍ താലൂക്ക് സഹകരണ ബാങ്കില്‍ നടന്നു വന്നിരുന്ന എല്ലാ സാമ്പത്തിക ക്രമക്കേടുകളെ സംബന്ധിച്ചും പൊലിസ് വിജിലന്‍സിനെ കൊണ്ട് അന്വേഷണം നടത്തിക്കുക, പണാപഹരണം നടത്തിയ എല്ലാ ബാങ്ക് ജീവനക്കാരെയും പ്രസിഡന്റിനെയും അറസ്റ്റു ചെയ്ത് നിയമത്തിന് മുന്നില്‍ കൊണ്ടുവരിക, അഴിമതി നടത്തിയ ജീവനക്കാരുടെയും ഭരണസമിതി അംഗങ്ങളുടെയും അവരുടെ ബന്ധുക്കളുടെയും പേരിലുള്ള സ്വത്തുക്കള്‍ കൈമാറ്റം ചെയ്യുന്നത് മരവിപ്പിക്കുകയും അതിന്‍മേല്‍ കേസെടുക്കുകയും ചെയ്യുക, നിക്ഷേപകരുടെ പണം മടക്കിക്കൊടുക്കാനുള്ള നടപടികള്‍ സ്വീകരിക്കുക, അഴിമതിക്ക് കൂട്ടുനിന്ന സഹകരണ വകുപ്പ് ഉദ്യോഗസ്ഥരുടെ പേരില്‍ നടപടി സ്വീകരിക്കുക എന്നീ ആവശ്യങ്ങളുന്നയിച്ചാണ് സമരം നടത്തുന്നത്. കഴിഞ്ഞ 35 വര്‍ഷത്തിലധികമായി കോണ്‍ഗ്രസ് ഭരിച്ചു കൊണ്ടിരിക്കുന്ന താലൂക്ക് സഹകരണ ബാങ്കില്‍ വന്‍ അഴിമതിയാണ് നടന്നിരിക്കുന്നത്.
കമ്പ്യൂട്ടര്‍ സോഫ്റ്റ്് വെയറില്‍ പെട്ടെന്നു കണ്ടു പിടിക്കാനാവാത്ത വിധം ആസൂത്രിതമായ അപഹരണമാണ് നടന്നത്. പ്രാഥമിക അന്വേഷണത്തില്‍ കണ്ടെത്തിയ 28.23 കോടിയുടെ ക്രമക്കേട് യഥാര്‍ഥ അഴിമതിയുടെ 40 ശതമാനത്തില്‍ താഴെയാണ്.
അന്വേഷണം ആഴത്തില്‍ നടത്താന്‍ സര്‍ക്കാര്‍ കമ്പ്യൂട്ടര്‍ എന്‍ജിനീയര്‍മാരുടെ സേവനം ഉപയോഗിക്കണമെന്നും വിജിലന്‍സ് അന്വേഷണം ഏറ്റെടുക്കണമെന്നുമാണ് സി.പി.എം ആവശ്യപ്പെടുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."