HOME
DETAILS

കേരള ലളിതകലാ അക്കാദമി സംസ്ഥാന കാര്‍ട്ടൂണ്‍ അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു

  
backup
May 27 2016 | 20:05 PM

%e0%b4%95%e0%b5%87%e0%b4%b0%e0%b4%b3-%e0%b4%b2%e0%b4%b3%e0%b4%bf%e0%b4%a4%e0%b4%95%e0%b4%b2%e0%b4%be-%e0%b4%85%e0%b4%95%e0%b5%8d%e0%b4%95%e0%b4%be%e0%b4%a6%e0%b4%ae%e0%b4%bf-%e0%b4%b8%e0%b4%82

തൃശൂര്‍: കേരള ലളിതകലാ അക്കാദമിയുടെ 2015-16 വര്‍ഷത്തെ സംസ്ഥാന കാര്‍ട്ടൂണ്‍ അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു. 'മിണ്ടും മുണ്ട്' എന്ന ശീര്‍ഷകത്തിലുള്ള കാര്‍ട്ടൂണിന് കെ.വി.എം ഉണ്ണിക്കാണ് മുഖ്യപുരസ്‌കാരം. ഓണറബിള്‍ മെന്‍ഷന്‍ പുരസ്‌കാരത്തിന് ഷാനവാസ് മുടിക്കലും, എസ്. രമാദേവിയും അര്‍ഹരായി.
25,000 രൂപയും പ്രശസ്തി പത്രവും അടങ്ങുന്നതാണ് മുഖ്യപുരസ്‌കാരം. 10,000- രൂപയും പ്രശസ്തി പത്രവും ആണ് ഓണറബിള്‍ മെന്‍ഷന്‍ പുരസ്‌കാരമായി ലഭിക്കുക. കാര്‍ട്ടൂണിസ്റ്റ് പ്രസന്നന്‍ ആനിക്കാട്, അക്കാദമി എക്‌സിക്യൂട്ടീവ് അംഗം ജി. ഹരികുമാര്‍, അക്കാദമി സെക്രട്ടറി വൈക്കം എം.കെ ഷിബു എന്നിവരടങ്ങിയ ജൂറി കമ്മിറ്റിയാണ് പുരസ്‌കാര ജേതാക്കളെ തെരഞ്ഞെടുത്തത്. മലപ്പുറം ജില്ലയിലെ കരുവമ്പലത്തുകാരനായ കെ.വി.എം ഉണ്ണി മാതൃഭൂമി പത്രത്തിന്റെ നര്‍മഭൂമിയിലെ 'ക്ലിക്ക് ', വാരാന്തപതിപ്പിലെ ജോക് കോം തുടങ്ങിയവയിലും നിരവധി ദിനപത്രങ്ങളിലും കാര്‍ട്ടൂണുകള്‍ വരക്കുന്നു.
ശീര്‍ഷകമില്ലാത്ത കാര്‍ട്ടൂണിനാണ് പെരുമ്പാവൂര്‍ സ്വദേശിയായ ഷാനവാസ് മുടിക്കലിന് ഓണറബിള്‍ മെന്‍ഷന്‍ പുരസ്‌കാരം ലഭിച്ചത്. ചിത്രകല, സിനിമ, മള്‍ട്ടിമീഡിയ എന്നിവയില്‍ പ്രാവീണ്യം നേടിയ കലാകാരനാണ്. 'പാരീസ് ടെറ്റിസം' ആണ് എസ്. രമാദേവിയെ അവാര്‍ഡിന് അര്‍ഹയാക്കിയത്. കോട്ടയം സ്വദേശിനിയായ രമാദേവി കംപ്യൂട്ടര്‍ ഡിസൈനറും കാരിക്കേച്ചറിസ്റ്റുമാണ്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

അബൂദബിയില്‍ പാര്‍ക്കിംഗ് നടപടികള്‍ക്ക് എഐ സംവിധാനം പരീക്ഷിച്ച് ക്യൂ മൊബിലിറ്റി

uae
  •  2 months ago
No Image

വന്ദേഭാരത് ട്രെയിനില്‍ ഇനി 15 മിനിറ്റ് മുമ്പ് വരെ ടിക്കറ്റ് ബുക്ക് ചെയ്യാം ; 8 ട്രെയിനുകളിലാണ് തത്സമയ ബുക്കിങ് 

National
  •  2 months ago
No Image

ലൈംഗിക തൊഴിലിൽ ഇറങ്ങാൻ നിർബന്ധിച്ചു; നിരസിച്ച പങ്കാളിയെ 22-കാരൻ കുത്തിക്കൊന്നു

National
  •  2 months ago
No Image

യുഎഇയില്‍ പുതിയ നികുതി; മധുര പാനീയങ്ങളില്‍ പഞ്ചസാരയുടെ അളവ് കൂടുന്നതനുസരിച്ച് വിലയും കൂടും

uae
  •  2 months ago
No Image

തൃശൂരിൽ റോഡിലെ കുഴിയിൽ വീണ്ടും ജീവൻ പൊലിഞ്ഞു; ബൈക്ക് വെട്ടിച്ച യുവാവ് ബസിനടിയിൽപ്പെട്ട് മരിച്ചു; പ്രതിഷേധവുമായി നാട്ടുകാർ

Kerala
  •  2 months ago
No Image

ചെങ്കടലിലെ കടലാക്രമണത്തില്‍ കാണാതായ മലയാളി കപ്പല്‍ ജീവനക്കാരന്‍ യെമനില്‍ നിന്ന് കുടുംബത്തെ വിളിച്ചു

Kerala
  •  2 months ago
No Image

'ഐക്യമാണ് നമ്മുടെ കരുത്തിന്റെ കാതൽ'; യൂണിയന്‍ പ്രതിജ്ഞാ ദിനത്തില്‍ യുഎഇ പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന്‍

uae
  •  2 months ago
No Image

ശിവരാത്രി ദിനത്തിൽ കോഴിക്കറി വിളമ്പിയ വിദ്യാർത്ഥിയെ പുറത്താക്കി യൂണിവേഴ്സിറ്റി; മെസ് സെക്രട്ടറിക്ക് 5,000 രൂപ പിഴ

National
  •  2 months ago
No Image

ഉളളുലഞ്ഞ് അമ്മ സുജ നാട്ടിലെത്തി; മിഥുനെ അവസാനമായി കാണാൻ നാട്ടിലേക്ക്

Kerala
  •  2 months ago
No Image

പക: പെട്രോളൊഴിച്ചു തീ വയ്ക്കുന്നതിലേക്ക് - ക്രിസ്റ്റഫറിന്റെ നില അതീവ ഗുരുതരം

Kerala
  •  2 months ago