HOME
DETAILS

പച്ചക്കറികള്‍ക്ക് വില പലതരം: വില നിയന്ത്രണം വേണമെന്ന ആവശ്യം ശക്തം

ADVERTISEMENT
  
backup
May 27 2016 | 20:05 PM

%e0%b4%aa%e0%b4%9a%e0%b5%8d%e0%b4%9a%e0%b4%95%e0%b5%8d%e0%b4%95%e0%b4%b1%e0%b4%bf%e0%b4%95%e0%b4%b3%e0%b5%8d%e2%80%8d%e0%b4%95%e0%b5%8d%e0%b4%95%e0%b5%8d-%e0%b4%b5%e0%b4%bf%e0%b4%b2-%e0%b4%aa%e0%b4%b2

കൊച്ചി: സംസ്ഥാനത്ത് പച്ചക്കറിക്ക് വില തോന്നുന്നതുപോലെ. കനത്ത ചൂടിനെ തുടര്‍ന്ന് തമിഴ്‌നാട്ടില്‍ നിന്ന് പച്ചക്കറികളുടെ വരവ് കുറഞ്ഞതിനെതുടര്‍ന്ന് വില കുതിച്ചുയരുന്ന സാഹചര്യത്തിലാണ് മാര്‍ക്കറ്റില്‍ പച്ചക്കറിവില തോന്നുന്നതുപോലെ ഈടാക്കുന്നത്.
തമിഴ്‌നാട്ടിലെ വരള്‍ച്ച ഏറ്റവും കൂടുതല്‍ ബാധിച്ചിരിക്കുന്നത് പച്ചമുളക് കൃഷിയെയായതിനാല്‍ കേരളത്തില്‍ ഏറ്റവും കൂടുതല്‍ വില നല്‍കേണ്ടത് ഇപ്പോള്‍ പച്ചമുളകിനാണ്.
ഒരുമാസം മുന്‍പ് ഒരു കിലോ പച്ചമുളകിന് മൊത്തവ്യാപാര കേന്ദ്രത്തില്‍ 38-40 രൂപ ആയിരുന്നത് ഇന്നലെ 85-100 രൂപയായാണ് വര്‍ധിച്ചത്. വിളവ് കുറഞ്ഞതു മുതല്‍ വില കുതിച്ചുയരുന്ന അവസ്ഥയാണ്. എന്നാല്‍ മൊത്തവ്യാപാരികളും ചില്ലറവ്യാപാരികളും പച്ചക്കറികള്‍ക്ക് തോന്നുന്നതുപോലെ വില ഈടാക്കുന്നുവെന്ന ആക്ഷേപവും ഉയര്‍ന്നിട്ടുണ്ട്. ഇന്നലെ പച്ചമുളക് കിലോയ്ക്ക് 140 രൂപവരെയാണ് ചില്ലറ വിപണിയില്‍ ഈടാക്കുന്നത്.
ബീന്‍സ്, തക്കാളി, ഇഞ്ചി, മുരിങ്ങക്ക, കൊത്തമര, ക്യാരറ്റ് എന്നിവയ്ക്കും വില കുത്തനെ ഉയര്‍ന്നിട്ടുണ്ട്. ഒരു മാസം മുന്‍പ് മൊത്തവ്യാപാര കേന്ദ്രത്തില്‍ 40 രൂപയുണ്ടായിരുന്ന ബീന്‍സിന് വില ഇപ്പോള്‍ 80 ല്‍ എത്തിയിരിക്കുകയാണ്. അതുപോലെ കൊത്തമരയുടെ വില 24ല്‍ നിന്ന് 36 ആയും മുരിങ്ങക്കയുടെ വില 30ല്‍ നിന്ന് 40 ആയും ഉയര്‍ന്നിട്ടുണ്ട്.
മല്ലിയിലയ്ക്കും പുതീനയ്ക്കും വില ഇരട്ടിയായാണ് വര്‍ധിച്ചിരിക്കുന്നത്.55 രൂപ വിലയുണ്ടായിരുന്ന മല്ലിയിലയുടെ വില 110 ആയി ഉയര്‍ന്നു. 40 രൂപയുണ്ടായിരുന്ന പുതീനയുടെ വില 80 ആയി ഉയര്‍ന്നു. വരുംദിവസങ്ങളില്‍ കൂടുതല്‍ പച്ചക്കറി ലോഡുകള്‍ തമിഴ്‌നാട്ടില്‍ നിന്ന് എത്തിയില്ലെങ്കില്‍ വില ഇനിയും കൂടുന്ന അവസ്ഥയാണ്. വേനലവധികഴിഞ്ഞ് സ്‌കൂളുകള്‍ തുറക്കുന്നതോടെ പച്ചക്കറിക്ക് ആവശ്യം കൂടുകയും ചെയ്യും.
സവാള, പച്ചമാങ്ങ, ഉള്ളി എന്നിവയ്ക്ക് വില കൂടിയിട്ടില്ലെങ്കിലും മഴക്കാലമാകുമ്പോള്‍ സവാളയ്ക്കും ഉള്ളിക്കും വില കുതിച്ചുയരുമെന്നാണ് വിപണിവൃത്തങ്ങള്‍ സൂചിപ്പിക്കുന്നത്.
മഹാരാഷ്ട്രയില്‍ നിന്നാണ് കേരളത്തില്‍ സവാളയും ഉള്ളിയുമെത്തുന്നത്. മഴക്കാലം മുന്‍നിര്‍ത്തി പച്ചക്കറികളുടെ വില സര്‍ക്കാര്‍ നിയന്ത്രിക്കണമെന്ന ആവശ്യം ശക്തമായിരിക്കുകയാണ്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."



ADVERTISEMENT

ADVERTISEMENT
No Image

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സഫാരി ഗ്രൂപ്പ് ഒരു കോടി കൈമാറി

Kerala
  •  4 days ago
No Image

ആളുകള്‍ ഇഷ്ടാനുസരണം ഇലക്ട്രിക് വാഹനങ്ങള്‍ വാങ്ങിത്തുടങ്ങി; ഇനി സബ്‌സിഡിയുടെ ആവശ്യമില്ലെന്ന് മന്ത്രി നിതിന്‍ ഗഡ്കരി

National
  •  4 days ago
No Image

'മുഖ്യമന്ത്രി രാജിവയ്ക്കണം'; തിരുവനന്തപുരത്ത് യൂത്ത് കോണ്‍ഗ്രസ് മാര്‍ച്ചില്‍ സംഘര്‍ഷം,അബിന്‍ വര്‍ക്കിക്ക് പരുക്ക്

Kerala
  •  4 days ago
No Image

'എന്നാണ് ചെന്നൈയില്‍ ഒന്നിച്ചൊരു റൈഡിന് പോകുന്നതെന്ന് രാഹുല്‍, റൈഡ് മാത്രമല്ല ഊണും മധുരവും ആകാമെന്ന് സ്റ്റാലിന്‍' വൈറലായി പോസ്റ്റ്

National
  •  4 days ago
No Image

'ഇന്നോളം ഒരു ബാറ്റ് കൈകൊണ്ട് തൊട്ടിട്ടില്ല ജെയ്ഷാ, എന്നിട്ടും ഇന്ത്യന്‍ ക്രിക്കറ്റിന്റെ ചുമതലക്കാരന്‍; ആറോ ഏഴോ പേര്‍ ചേര്‍ന്നാണ് രാജ്യം നിയന്ത്രിക്കുന്നതെന്നും രാഹുല്‍

National
  •  4 days ago
No Image

അഭയാര്‍ഥി ക്യാംപില്‍ 16 കാരനെ വെടിവെച്ചു കൊന്നു, ബുല്‍ഡോസര്‍ ഉപയോഗിച്ച് മൃതശരീരം വലിച്ചിഴച്ചു; ക്രൂരതകള്‍ അവസാനിപ്പിക്കാതെ ഇസ്‌റാഈല്‍

International
  •  4 days ago
No Image

രാജിയെ അനുകൂലിച്ച് ദേശീയ നേതൃത്വവും; ശശീന്ദന് മേല്‍ സമ്മര്‍ദ്ദമേറുന്നു, പവാറിനെ കാണാനുള്ള നേതാക്കളുടെ യാത്ര മാറ്റി 

Kerala
  •  4 days ago
No Image

'മുസ്‌ലിംകള്‍ മനുഷ്യരല്ലേ നിങ്ങള്‍ എന്തിനാണ് അവരെ കൊല്ലുന്നത്'  മുസ്‌ലിമെന്ന് കരുതി ഗോരക്ഷാ ഗുണ്ടകള്‍ വെടിവെച്ചു കൊന്ന ആര്യന്റെ അമ്മ ചോദിക്കുന്നു

National
  •  4 days ago
No Image

സ്വകാര്യ ഭാഗങ്ങളില്‍ ഷോക്കേല്‍പിച്ചു, ശരീരം മുഴുവന്‍ മുറിവുകള്‍ രേണുകസ്വാമിക്കേറ്റത് അതിക്രൂര മര്‍ദ്ദനം; ദര്‍ശനെതിരായ കുറ്റപത്രം

National
  •  4 days ago
No Image

ഹേമ കമ്മിറ്റി വാദം കേള്‍ക്കാന്‍ ഹൈക്കോടതിയില്‍ വനിതാ ജഡ്ജി ഉള്‍പെടുന്ന പ്രത്യേക ബെഞ്ച്

Kerala
  •  4 days ago