HOME
DETAILS

വീട്ടുകാരെ കരയിപ്പിക്കാന്‍ അച്ചാര്‍ രാഷ്ട്രീയം

  
backup
January 31 2017 | 07:01 AM

%e0%b4%b5%e0%b5%80%e0%b4%9f%e0%b5%8d%e0%b4%9f%e0%b5%81%e0%b4%95%e0%b4%be%e0%b4%b0%e0%b5%86-%e0%b4%95%e0%b4%b0%e0%b4%af%e0%b4%bf%e0%b4%aa%e0%b5%8d%e0%b4%aa%e0%b4%bf%e0%b4%95%e0%b5%8d%e0%b4%95%e0%b4%be

കണ്ണൂര്‍: രാഷ്ട്രീയ സംഘര്‍ഷം പുകയുന്ന പാര്‍ട്ടി ഗ്രാമങ്ങളിലെ പൊതുപരിപാടികളില്‍ യുവാക്കളില്‍ ജ്വരമായി പടര്‍ന്നു കയറിയ അക്രമരാഷ്ട്രീയം കലാപം വിതയ്ക്കുകയാണ്. പാര്‍ട്ടി ഗ്രാമങ്ങളില്‍ നടക്കുന്ന ഇത്തരം പൊതുആഘോഷങ്ങളില്‍ അതത് പാര്‍ട്ടിനിറമുള്ള പ്രത്യേക യൂനിഫോമെന്നു തോന്നിക്കുന്ന വസ്ത്രമണിഞ്ഞാണ് യുവാക്കളെത്തുന്നത്. ഇതുകൂടാതെ തങ്ങളുടെ ആരാധ്യപുരുഷരുടെയും നേതാക്കളുടെയും ചിത്രങ്ങളോടുകൂടിയുള്ള ഫഌക്‌സ് ഉയര്‍ത്തല്‍, കാര്‍ഡടിച്ചിറക്കല്‍, വെടിക്കെട്ട് തുടങ്ങിയ കലാപരിപാടികളുമുണ്ട്. സദ്യക്കുള്ള ഒരുക്കങ്ങള്‍ നടത്തുന്നതു പോലും ചേരിതിരിഞ്ഞാണ്.


പിറ്റേന്നു വിളമ്പേണ്ട പ്രഥമനു തേങ്ങാപാല്‍ പിഴിയുന്നത് ഒരുകൂട്ടരാണെങ്കില്‍ മറ്റൊരു വിഭാഗം പച്ചക്കറി അരിയുകയോ മറ്റു ജോലികള്‍ ചെയ്യും. ഈ സമ്പ്രദായം ആരെങ്കിലും ലംഘിക്കുകയോ, പരസ്പരം വര്‍ത്തമാനം പറയുകയോ ചെയ്താല്‍ പിന്നെ അവിടെ അടിയുറപ്പാണ്. വ്യക്തമായ രാഷ്ട്രീയമില്ലാത്ത വിവാഹവീടുകളിലെ ഗൃഹനാഥനും മറ്റുള്ളവരുമാണ് ഇതില്‍ പെട്ടുപോകുന്നത്. സദ്യ വിളമ്പുന്ന സമയത്ത് തങ്ങള്‍ക്കു സ്ഥിരമായി അവകാശപ്പെട്ട അച്ചാര്‍ മറുപാര്‍ട്ടിക്കാരന്‍ വിളമ്പിയെന്നു ആരോപിച്ചു ബോംബേറു വരെ നടന്ന സ്ഥലങ്ങളുണ്ട്.

വിവാഹ വീടുകളില്‍ മദ്യം വിളമ്പാന്‍ വീട്ടുകാര്‍ നിര്‍ബന്ധിതരാവുന്നതാണ് കുഴപ്പങ്ങളുടെ മൂലകാരണം. നേരത്തെ ചില പഞ്ചായത്തുകള്‍ ഇതിനെതിരേ ബോധവത്കരണം നടത്തിയിരുന്നെങ്കിലും ഇപ്പോള്‍ അതു നിലച്ച മട്ടാണ്. മാഹിയില്‍ നിന്നു കെയ്‌സു കണക്കിന് മദ്യം ആഘോഷം നടക്കുന്ന വീടുകളിലെത്തിക്കുന്ന സംഘങ്ങള്‍ സജീവമായുണ്ട്. ഓര്‍ഡര്‍ സ്വീകരിച്ചാണ് ഇവരുടെ മദ്യക്കടത്ത്.

നേരത്തെ കലിപ്പില്‍ കഴിയുന്ന സംഘങ്ങള്‍ മദ്യപിക്കുക കൂടി ചെയ്യുന്നതോടെ അടിയുടെ വേഗതയും വര്‍ധിക്കും. അണ്ടല്ലൂരില്‍ ബി.ജെ.പി പ്രവര്‍ത്തകന്‍ സന്തോഷ് കുമാറിനെ കൊലപ്പെടുത്താനുള്ള ഗൂഢാലോചന നടന്നത് ഒരു വിവാഹവീട്ടില്‍ വച്ചായിരുന്നുവെന്നു പൊലിസ് അന്വേഷണത്തില്‍ വ്യക്തമായിട്ടുണ്ട്. മദ്യലഹരിയിലാണ് പ്രതികള്‍ കൃത്യം നടത്തിയതെന്നാണ് വിവരം.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കാസർകോട് വെടിക്കെട്ട് അപകടം: പരുക്കേറ്റ് ചികിത്സയിലായിരുന്ന ഒരാൾ കൂടി മരിച്ചു

Kerala
  •  a month ago
No Image

ജിദ്ദയില്‍ ലഹരിക്കടത്ത് ശ്രമം പരാജയപ്പെടുത്തി 

Saudi-arabia
  •  a month ago
No Image

കറന്റ് അഫയേഴ്സ്-14-11-2024

PSC/UPSC
  •  a month ago
No Image

സങ്കല്‍പ്പിക്കാനാവാത്ത നഷ്ടം നേരിട്ടവരോട് ഞെട്ടിക്കുന്ന അനീതി, കേന്ദ്ര സര്‍ക്കാര്‍ രാഷ്ട്രീയം കളിക്കുന്നു'; ഉരുള്‍പൊട്ടല്‍ ദേശീയ ദുരന്തമായി പ്രഖ്യാപിക്കാത്തതിനെതിരെ പ്രിയങ്ക ഗാന്ധി

Kerala
  •  a month ago
No Image

സഹകരണം ശക്തമാക്കും; ഇന്ത്യയും-സഊദിയും സഹകരണ കൗണ്‍സില്‍ രൂപികരിച്ചു

Saudi-arabia
  •  a month ago
No Image

മുബൈ എയർപോർട്ടിലെ ബോംബ് ഭീഷണി; വിശദ അന്വേഷണവുമായി പൊലിസ്

National
  •  a month ago
No Image

കൊച്ചിയിലെത്തിയ എയര്‍ ഇന്ത്യ വിമാനത്തിന് നേരെ ബോംബ് ഭീഷണി 

Kerala
  •  a month ago
No Image

കോഴിക്കോട്; ചൂതാട്ട മാഫിയ സംഘത്തിന്‍റെ ഭീഷണിയിൽ ജീവനൊടുക്കി യുവാവ്

Kerala
  •  a month ago
No Image

'ദി മ്യൂസിയം ഓഫ് ദി ഫ്യൂച്ചര്‍' സന്ദര്‍ശകരുടെ എണ്ണം 3 ദശലക്ഷം കടന്നു

uae
  •  a month ago
No Image

ആന എഴുന്നള്ളിപ്പിൽ സുപ്രധാന മാർഗ നിർദേശവുമായി ഹൈക്കോടതി; 'ആനകളെ തുടര്‍ച്ചയായി 3 മണിക്കൂറില്‍ കൂടുതല്‍ എഴുന്നള്ളിക്കരുത്'

Kerala
  •  a month ago