HOME
DETAILS
MAL
ജെല്ലിക്കെട്ട് സ്റ്റേ ചെയ്യണമെന്ന ആവശ്യം സുപ്രിം കോടതി തള്ളി
backup
January 31 2017 | 12:01 PM
ന്യൂഡല്‍ഹി: ജെല്ലിക്കെട്ട് സ്റ്റേ ചെയ്യണമെന്ന മൃസംരക്ഷണ ബോര്‍ഡിന്റെ ആവശ്യം സുപ്രിം കോടതി തള്ളി. എന്നാല്‍ ജല്ലിക്കെട്ട് നിരോധനത്തിനെതിരേ തമിഴ്നാട്ടില്‍ നടന്ന സമരത്തോട് കോടതി അതൃപ്തി പ്രകടിപ്പിച്ചു. സമരം സംഘടിപ്പിക്കുന്നതില്‍ തെറ്റില്ലെന്നും എന്നാല്‍ ജനങ്ങള്‍ നിയമം കൈയിലെടുക്കാന്‍ പാടില്ലെന്നും കോടതി നിരീക്ഷിച്ചു. തമിഴ്നാട്ടില്‍ നാളെ നടത്താനിരുന്ന ജെല്ലിക്കെട്ടിന് കോടതി അനുമതി നല്കി.
നേരത്തെ ജെല്ലിക്കെട്ട് നിരോധിച്ച കേന്ദ്ര സര്‍ക്കാര്‍ ഉത്തരവ് സുപ്രിം കോടതി ശരിവച്ചിരുന്നു. ഇതിനെതിരേ ശക്തമായ പ്രക്ഷോഭമാണ് തമിഴ്നാട്ടില്‍ നടന്നിരുന്നത്. തുടര്‍ന്ന് സംസ്ഥാനം ഓര്‍ഡിനന്‍സ് പുറപ്പെടുവിക്കുകയും കേന്ദ്രം അതിന് അനുമതി നല്‍കുകയും ചെയ്തിരിന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."