വിഷ്ണു വിഗ്രഹം പാറക്കല്‍ അമ്പലത്തിലേതെന്ന് പൊലിസ്
പനമരം: പുഴയില്‍ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തിയ കല്ലില്‍ കൊത്തിയ വിഷ്ണു വിഗ്രഹം പാറക്കല്‍ അമ്പലത്തില്‍ നിന്ന് ഒഴിവാക്കപ്പെട്ടതാണെന്ന് പൊലിസ്. മൂക്കിന്റെ ഭാഗം പൊട്ടിയതിനാല്‍ വിഗ്രഹം നിമജ്ഞനം ചെയ്യാന്‍ അമ്പല കമ്മിറ്റി തീരുമാനിച്ചിരുന്നു. തുടര്‍ന്ന് വിഗ്രഹം പുഴയില്‍ നിമജ്ഞനം ചെയ്യാന്‍ ആളുകളെ ഏര്‍പ്പെടുത്തിയിരുന്നു. ഇവര്‍ വിഗ്രഹം പുഴക്കരയില്‍ ഉപേക്ഷിക്കുകയായിരുന്നെന്ന് പൊലിസ് പറഞ്ഞു. വിഗ്രഹം ഇപ്പോള്‍ ആര്.ഡി.ഒ കോടതിയിലാണുള്ളത്. കഴിഞ്ഞ 28നാണ് പനമരം പാലത്തിന് സമീപം ബോട്ട് ജെട്ടിക്ക് വേണ്ടി നിര്‍മിച്ച സ്റ്റപ്പിന് താഴെ പുഴയില്‍ വിഗ്രഹം കണ്ടെത്തിയത്. പുഴയില്‍ കുളിക്കാനെത്തിയ ആര്യന്നൂര്‍ സ്വദേശി സജില്‍ കുമാര്‍, പനമരം സ്വദേശി കെ മഹറൂഫ് എന്നിവരാണ് വിഗ്രഹം കണ്ട് പൊലിസില്‍ വിവരമറിയിച്ചത്. 30 സെന്റീമീറ്റര്‍ വീതിയും 90 സെന്റിമീറ്റര്‍ നീളവുമുള്ള വിഗ്രഹമാണ് കണ്ടെത്തിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."