HOME
DETAILS
MAL
മീനങ്ങാടി സ്കൂള്‍; ചടങ്ങ് സി.പി.എം ബഹിഷ്കരിച്ചു
backup
February 01 2017 | 07:02 AM
മീനങ്ങാടി: മീനങ്ങാടി സ്കൂള്‍ അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയര്‍ത്തുന്ന ചടങ്ങില്‍ രാഷ്ട്രീയ കൊമ്പുകോര്‍ക്കല്‍. ചടങ്ങ് സി.പി.എം ബഹിഷ്കരിച്ചു. സംസ്ഥാന സര്‍ക്കാര്‍ ആവിഷ്കരിച്ച് നടത്തുന്ന ഈ പദ്ധതി പൊതുജന പങ്കാളിത്തത്തോടെ നടത്തേണ്ടതിനു പകരം ത്രിതല പഞ്ചായത്ത് പ്രതിനിധികളെ പോലും അവഗണിച്ച് നടത്തുന്നത് രാഷ്ട്രീയ മുതലെടുപ്പ് മാത്രം ലക്ഷ്യം കണ്ടാണെന്ന് സി.പി.എം ആരോപിച്ചു. എന്നാല്‍ മണ്ഡലത്തിലുള്ള തന്റെ പ്രവര്‍ത്തനങ്ങള്‍ രാഷ്ട്രീയ ലക്ഷ്യത്തോടെ അല്ലെന്നും അത് ജനങ്ങള്‍ക്ക് അറിയാമെന്നും ഇത്തരംനടപടി വികസന വിരോധികളെ തിരിച്ചറിയാന്‍ സഹായിക്കുമെന്നും ഐ.സി ബാലകൃഷ്ണന് എം.എല്‍.എ പറഞ്ഞു. എന്നാല്‍ പ്രതിഷേധങ്ങള്‍ക്കിടയില്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പ്രഖ്യാപനം നടത്തി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."